യുവത്വം നിലനിർത്താൻ കഴിക്കാം ഈ ഭക്ഷണങ്ങൾ
യുവത്വം തുളുമ്പുന്ന, ആരോഗ്യം നിറഞ്ഞ ശരീരമാണ് എല്ലാവരും ആഗ്രഹിക്കുന്നത്. അതുകൊണ്ടുതന്നെ ആരോഗ്യകാര്യത്തിൽ ഏറെ ശ്രദ്ധ ചെലുത്തണം.
യുവത്വം നിലനിർത്താൻ കഴിക്കേണ്ട ഭക്ഷണങ്ങൾ എന്തൊക്കെയെന്ന് പരിചയപ്പെടാം:
നട്‌സ്
ബദാം, പിസ്ത, ഉണക്കമുന്തിരി തുടങ്ങിയവ വാര്‍ധക്യത്തെ ചെറുക്കാന്‍ സഹായിക്കുന്നു. ദിവസവും ഒരല്പം നട്‌സ് കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. മാനസീകമായ ഉണര്‍വ് ലഭിക്കുന്നതിനും നട്‌സ് ശീലമാക്കുന്നത് നല്ലതാണ്.
പഴങ്ങളും പച്ചക്കറികളും
മനസും ശരീരവും ചെറുപ്പമായി നിലനിർത്താൻ പഴങ്ങള്‍ക്കും പച്ചക്കറികള്‍ക്കുമുള്ള സ്ഥാനം ചെറുതല്ല. ആന്റി ഓക്‌സിഡന്റുകള്‍ ധാരളമടങ്ങിയ പഴങ്ങളും പച്ചക്കറികളും ശരീരത്തിനും മനസിനും ഊര്‍ജം പകര്‍ന്ന് വാര്‍ധക്യത്തെ ചെറുക്കാന്‍ സഹായിക്കുന്നു.
കടല്‍ വിഭവങ്ങള്‍
മത്തി, ചൂര തുടങ്ങിയ മത്സ്യങ്ങള്‍ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുന്നതും വാര്‍ധക്യത്തെ ചെറുക്കാന്‍ സഹായിക്കും. കടല്‍ വിഭവങ്ങളില്‍ ഒമേഗ 3 ധാരാളമായി അടങ്ങിയിട്ടുണ്ട്. കണ്ണുകളുടെയും പേശികളുടെയും ആരോഗ്യത്തിന് ഇവ നല്ലതാണ്. പ്രായംചെല്ലുംതോറും ഉണ്ടാകുന്ന സന്ധിവേദനയ്ക്കും കടല്‍ വിഭവങ്ങള്‍ നല്ലൊരു പരിഹാരമാണ്.
പാലും പാല്‍ ഉല്‍പന്നങ്ങളും
പ്രോട്ടീന്റെ കലവറയാണ് പാല്‍ ഉല്‍പന്നങ്ങള്‍. ഇവ ശരീരത്തിന്റെ സൂക്ഷ്മാണു വ്യവസ്ഥയെ സംരക്ഷിക്കുന്നതില്‍ മുഖ്യ പങ്കു വഹിക്കുന്നു. അതുകൊണ്ടുതന്നെ ജീവിതത്തെ യൗവ്വനപൂര്‍ണ്ണമാക്കുന്നതിന് പാലും പാലുല്‍പന്നങ്ങളും കഴിക്കുന്നത് നല്ലതാണ്.
വെള്ളം
വെള്ളം ധാരാളമായി കുടിക്കുന്നതും ശരീരത്തെയും മനസിനെയും യുവത്വപൂര്‍ണ്ണമാക്കുന്നതിന് നല്ലതാണ്. ചര്‍മ്മകാന്തിക്കും വെള്ളം കുടിക്കുന്നത് ഉത്തമമാണ്. ശരീരത്തില്‍ പെട്ടന്നു ചുളിവുകള്‍ ഉണ്ടാകാതിരിക്കാനും തിളക്കമാര്‍ന്ന ചര്‍മ്മം ലഭിക്കാനും ശുദ്ധജലം കുടിയ്ക്കുന്നത് സഹായിക്കും.