എരിവുള്ള ഭക്ഷണം ധാരാളമായി കഴിക്കുന്നവർ അറിയാൻ…
നല്ല എരിവുള്ള വിഭവങ്ങൾ ഭക്ഷണത്തിൽ കൂടുതലായി ഉൾപ്പെടുത്തുന്നവരാണ് മലയാളികൾ. എരിവ് അധികമായാൽ അത് ശരീരത്തിന് കൂടുതൽ ദോഷം ചെയ്യും. എരിവുള്ള ഭക്ഷണങ്ങൾ അന്നനാളം, ആമാശയം, ചെറുകുടൽ, വൻകുടൽ എന്നിവയിലൂടെ കടന്നു പോകുമ്പോൾ തീഷ്ണത മൂലം ആന്തരികാവയവങ്ങൾക്ക് ഉണ്ടാകുന്ന പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും നാം അറിയാതെ പോകരുത്.
സ്ഥിരമായി എരിവുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് വേദനയ്ക്കും ആമാശയ ശ്രവണങ്ങൾക്കും കാരണമായിത്തീരും. മാത്രമല്ല, എരിവുള്ള ഭക്ഷണങ്ങൾ ദഹനത്തെ തടസപ്പെടുത്തുന്നതിനാൽ, ഇങ്ങനെയുള്ള ഭക്ഷണം ദഹിക്കാൻ കൂടുതൽ സമയം വേണ്ടി വരികയും അത് മറ്റസുഖങ്ങളിലേക്ക് നമ്മെ എത്തിക്കുകയൂം ചെയ്യും. പ്രത്യേകിച്ച് കുട്ടികൾക്ക് അധികം എരിവുള്ള ഭക്ഷണങ്ങൾ കൊടുത്ത് ശീലിക്കരുത്. ഇത് ഒരുപാട് രോഗങ്ങൾക്ക് കാരണമാകും. അതുകൊണ്ടുതന്നെ ഭക്ഷണങ്ങളിൽ ആവശ്യത്തിന് മാത്രം എരിവ് ചേർക്കുക.
എന്നാൽ അമിതമായി എരിവുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് മാനസീകാരോഗ്യത്തേയും ബാധിക്കുമെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. ഡിമെൻഷ്യ പോലുള്ള രോഗങ്ങൾക്കും ഇത് കാരണമാകും. മറവിരോഗം അഥവാ ഡിമെൻഷ്യ അത്ര ചെറിയ കാര്യമല്ല. ഡിമന്‍ഷ്യ വന്നാല്‍ അല്‍ഷിമേഴ്സിന് സമാനമായ ആരോഗ്യ പ്രശ്നങ്ങളാണ് നേരിടേണ്ടി വരുക. അതേസമയം കേരളത്തിൽ മറവിരോഗം ബാധിക്കുന്നവരുടെ എണ്ണം ക്രമാതീതമായി ഉയർന്നുവരികയാണെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. എന്നാൽ ജീവിത ശൈലിയിൽ ചെറിയ മാറ്റം വരുത്തിയാൽ ഇതിനെ ഒരു പരിധി വരെ തടയാനാകും. അമിതമായി എരിവുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് ഒഴിവാക്കണം.
മുളകില്‍ അടങ്ങിയിരിക്കുന്ന കാപ്സെയ്സിന് ശരീരത്തിന്റെ മെറ്റബോളിസത്തിന്റെ തോത് വര്‍ദ്ധിപ്പിക്കുന്നു. ആരോഗ്യകാര്യത്തിൽ ശ്രദ്ധിക്കുന്നതുപോലെത്തന്നെ ദിവസവും കൃത്യമായി വ്യായാമം ചെയ്യുന്നുവെന്ന് ഉറപ്പുവരുത്തണം. കഴിയുമെങ്കിൽ ദിവസവും കുറച്ച് സമയമെങ്കിലും നടക്കാൻ ശ്രമിക്കണം. അതുപോലെ ഡ്രൈവ് ചെയ്യുന്നതും, കൂടുതൽ ശ്രദ്ധ ആവശ്യമായ ചെസ്, സുഡോകു, പദപ്രശ്നം, അന്താക്ഷരി തുടങ്ങിയ തലച്ചോറിനെ ഉത്തേജിപ്പിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടാനും ശ്രദ്ധിക്കണം. എല്ലാ സമയങ്ങളിലും മാനസീകമായി ഉണർന്നിരിക്കാൻ ശ്രദ്ധിക്കണം.