“ധോണിക്ക് ഇനി ഇന്ത്യന്‍ ടീമിലേക്ക് ഒരു തിരിച്ചുവരവ് സാധ്യമാണെന്ന് തോന്നുന്നില്ല”: കപില്‍ ദേവ്
കുറച്ചു നാളുകളായി ക്രിക്കറ്റില്‍ നിന്നും വിട്ടു നില്‍ക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന് മഹേന്ദ്രസിങ് ധോണി. എന്നാല്‍ പലപ്പോഴും വാര്‍ത്തകളില്‍ അദ്ദേഹം ഇടം നേടാറുണ്ട്. 2019 ഏകദിന ലോകകപ്പിന് ശേഷം എം എസ് ധോണി ഇന്ത്യയ്ക്കായി കളത്തിലിറങ്ങിയിട്ടില്ല. ക്രിക്കറ്റില്‍ നിന്നും താല്കാലികമായി വിട്ടു നില്‍ക്കുകയാണ് താരം. ബിസിസിഐയുടെ കരാര്‍ പട്ടികയില്‍ നിന്നുകൂടി പുറത്തായതോടെ ധോണിയുടെ വിരമിക്കലിനെ പറ്റിയുള്ള അഭ്യൂഹങ്ങളും ഉയരുന്നുണ്ട്.
ഇപ്പോഴിതാ ധോണിക്ക് ഇനി ഇന്ത്യന്‍ ടീമിലേക്ക് ഒരു തിരിച്ചുവരവ് സാധ്യമാണെന്ന് തോന്നുന്നില്ലെന്ന് പറഞ്ഞിരിക്കുകയാണ് മുന്‍ ക്യാപ്റ്റന്‍ കപില്‍ ദേവ്. ക്രിക്കറ്റില്‍ നിന്നും ഏറെ നാളായി വിട്ടുനില്‍ക്കുന്നതിനാല്‍ ധോണിയുടെ മടങ്ങിവരവ് ബുദ്ധിമുട്ടായിരിക്കും. ഒരുപക്ഷെ മടങ്ങിവരണമെന്ന് ധോണി ആഗ്രഹിച്ചാല്‍ പോലും സെലക്ടര്‍മാര്‍ക്ക് അത്ര എളുപ്പത്തില്‍ ധോണിയെ ടീമിലെടുക്കാന്‍ സാധിച്ചെന്നു വരില്ലെന്നും കപില്‍ ദേവ് പറഞ്ഞു.
Read more: ബാലു-എലീന വിവാഹത്തില്‍ സഹോദരനെപ്പോലെ ചേര്‍ന്നു നിന്ന് ആസിഫ് അലി: ഹൃദ്യം വീഡിയോ
‘ഐപിഎല്‍ വരുന്നുണ്ട്. അതില്‍ ധോണിയുടെ ഫോം പ്രധാനമാണ്. രാജ്യത്തിന് എന്താണ് നല്ലതെന്ന് സെലക്ടര്‍മാര്‍ ചിന്തിക്കണം. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനുവേണ്ടി ഒട്ടേറെ കാര്യങ്ങള്‍ ചെയ്തിട്ടുണ്ട് ധോണി’ കപില്‍ ദേവ് ഓര്‍മ്മപ്പെടുത്തി. എന്നാല്‍ ധോണി ആറോ ഏഴോ മാസക്കാലം ക്രിക്കറ്റില്‍ നിന്നും വിട്ടുനില്ക്കുമ്പോള് അത് എല്ലാവരിലും സംശയത്തിന് ഇടയാക്കും എന്നും കപില്‍ദേവ് കൂട്ടിച്ചേര്‍ത്തു.