‘മരക്കാറി’ൽ സുബൈദയായി മഞ്ജു വാര്യർ; ക്യാരക്ടർ പോസ്റ്റർ എത്തി

February 3, 2020

മലയാളികൾ ഒന്നടങ്കം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘മരക്കാർ, അറബിക്കടലിന്റെ സിംഹം’. ചരിത്ര കഥ വെള്ളിത്തിരയിലെത്തിക്കുന്നത് പ്രിയദർശനാണ്. മോഹൻലാൽ, മഞ്ജു വാര്യർ തുടങ്ങി വൻ താരനിര അണിനിരക്കുന്ന ചിത്രത്തിൽ നിന്നും മഞ്ജു വാര്യരുടെ ക്യാരക്ടർ പോസ്റ്റർ എത്തി.

സുബൈദ എന്ന കഥാപാത്രത്തെയാണ് മഞ്ജു വാര്യർ അവതരിപ്പിക്കുന്നത്. മുൻപ് തന്നെ മഞ്ജു വാര്യരുടെ വേഷം ചർച്ചയായിരുന്നു. കീർത്തി സുരേഷ്, അർജുൻ എന്നിവരുടെ ലുക്ക് പോസ്റ്ററുകൾക്ക് പിന്നാലെയാണ് മഞ്ജു വാര്യരുടേത് എത്തിയത്.

സാമൂതിരി രാജവംശത്തിന്റെ നാവിക മേധാവിയായിരുന്ന കുഞ്ഞാലി മരക്കാറുടെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം. മോഹന്‍ലാല്‍ ആണ് ചിത്രത്തില്‍ കുഞ്ഞാലി മരക്കാര്‍ ആയെത്തുന്നത്. 

Read More:പുഞ്ചിരിച്ച് അന്ന ബെൻ; ശ്രദ്ധനേടി കപ്പേളയുടെ ഫസ്റ്റ് ലുക്ക്

തമിഴ് നടൻ പ്രഭു, സുനില്‍ ഷെട്ടി, നെടുമുടി വേണു, സുഹാസിനി, പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍ തുടങ്ങിവര്‍ ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്. മാർച്ച് 26നാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നത്.