“സാര്‍, നമ്പൂരി ഫ്രം ബാത്‌റൂം…”; ചിരിനിറച്ച് മറിയം വന്ന് വിളക്കൂതിയിലെ രംഗം: വീഡിയോ

February 3, 2020

തിയേറ്ററുകളില്‍ പ്രേക്ഷകര്‍ക്ക് മനോഹരമായ ചിരിവിരുന്ന് സമ്മാനിച്ച് പ്രദര്‍ശനം തുടരുന്ന ചിത്രമാണ് ‘മറിയം വന്ന് വിളക്കൂതി’. ചിത്രത്തിലെ ചെറിയരു രംഗം പുറത്തെത്തി. രസകരമായ രംഗമാണിത്. വേറിട്ട കഥാപാത്രങ്ങളെ വെള്ളിത്തിരയില്‍ മികവോടെ അവതരിപ്പിക്കുന്ന സിജു വില്‍സണ്‍ ആണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായെത്തുന്നത്.

എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ ജെനിത് കാച്ചപ്പിള്ളി സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് ‘മറിയം വന്ന് വിളക്കൂതി’. റേഡിയോ ജോക്കി, സഹ സംവിധായകന്‍ എന്നീ നിലകളിലും ശ്രദ്ധേയനായ ജെനിത് കാച്ചപ്പിള്ളിയുടെ ആദ്യ സംവിധാന സംരംഭം എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ഒരു രാത്രിയിലെ മൂന്ന് മണിക്കൂറ് സമയത്ത് സംഭവിക്കുന്ന ചില കാര്യങ്ങളാണ് ചിത്രം പറയുന്നത്. അതേസമയം ഒരു കോമഡി എന്റര്‍ടെയ്‌നറാണ് ‘മറിയം വന്ന് വിളക്കൂതി’.

Read more: ബസിനകത്തൊരു മനോഹര പൂന്തോട്ടം ഒരുക്കിയ ഡ്രൈവര്‍

ത്രില്ലര്‍ സ്വഭാവമുള്ള കോമഡി ചിത്രമാണ് മറിയം വന്ന് വിളക്കൂതി. സിജു വില്‍സണിന് പുറമെ, ശബരീഷ് വര്‍മ്മ, കൃഷ്ണ ശങ്കര്‍, അല്‍ത്താഫ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നു. സിനോജ് അയ്യപ്പനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. പ്രശാന്ത് പിള്ളയാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. തിയേറ്ററുകളില്‍ ശ്രദ്ധ നേടിയ ‘ഇതിഹാസ’ എന്ന ചിത്രത്തിന്റെ നിര്‍മാതാവായ രാജേഷ് അഗസ്റ്റ്യനാണ് ‘മറിയം വന്ന് വിളക്കൂതി’ എന്ന ചിത്രത്തിന്റെ നിര്‍മാണം.

Mariyam

നമ്പൂരി ഫ്രം ബാത്ത്റൂം | മറിയം വന്ന്‌ വിളക്കൂതി തിയറ്ററുകളിൽ വിജയകരമായി മുന്നേറുന്നു | Sneak Peak 02

Posted by Mariyam Vannu Vilakkoothi on Sunday, 2 February 2020