സ്റ്റൈൽ മന്നന്റെ നായികയായി വീണ്ടും നയൻസ്, ഒപ്പം കീർത്തിയും; ചിത്രം ഉടൻ
മലയാളത്തിലേയും തമിഴകത്തേയും പ്രേക്ഷകരുടെ ഇഷ്ടതാരങ്ങൾ വെള്ളിത്തിരയിൽ ഒന്നിച്ചെത്തി പ്രേക്ഷക മനം കവർന്ന ചിത്രമാണ് ദർബാർ. രജനികാന്തും നയൻതാരയും ഒന്നിച്ച ചിത്രം മികച്ച പ്രേക്ഷക പ്രതികരണമാണ് നേടിയത്. ഇപ്പോഴിതാ തെന്നിന്ത്യയിലെ സൂപ്പർതാരങ്ങൾ വീണ്ടും ഒന്നിക്കുകയാണ്. രജനീകാന്തും നയൻ താരയും നായിക- നായകൻമാർ ആകുന്ന ചിത്രത്തിൽ ഇവരുടെ മകളായി കീർത്തി സുരേഷും വേഷമിടുന്നുവെന്നും വാർത്തകൾ പ്രചരിക്കുന്നുണ്ട്.
രജനിയുടെ 168-ാമത്തെ ചിത്രമാണ് വെള്ളിത്തിരയിൽ ഒരുങ്ങുന്നത്. അതേസമയം ചിത്രത്തിന്റെ പേര് ഇതുവരെ അണിയറക്കാർ വെളിപ്പെടുത്തിയിട്ടില്ല. ചിത്രം തമിഴ്നാടിന്റെ ഗ്രാമീണ പശ്ചാത്തലത്തിലാണ് ഒരുങ്ങുന്നതെന്നാണ് സൂചന. ശിവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
അതേസമയം നയൻതാരയും രജനീകാന്തും അവസാനമായി വെള്ളിത്തിരയിൽ ഒന്നിച്ച ചിത്രം ദർബാർ ആണ്. എ ആർ മുരുഗദോസ് ആണ് ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തിൽ ആദിത്യ അരുണാചലം എന്ന കഥാപാത്രമായാണ് രജനികാന്ത് പ്രത്യക്ഷപ്പെടുന്നത്. ഒരു പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് താരം എത്തുന്നത്. മുംബൈ ആസ്ഥാനമായി നടക്കുന്ന കഥയാണ് ചിത്രത്തിന്റെ മുഖ്യ പ്രമേയം.