ചക്ര ഷൂ അഥവാ റോളർ സ്‌കേറ്റിങ്ങിന് പിന്നിലുമുണ്ട് ഒരു അപൂർവ്വ കഥ

February 26, 2020

ഒഴിവുനേര വിനോദമായും ഗെയിമായും ഏറെ പ്രശസ്തി നേടിയ ഒരു വിനോദ പരിപാടിയാണ് റോളർ സ്‌കേറ്റിങ്. ബെൽജിയം സ്വദേശിയായ ജോസഫ് മെർലിൻ എന്ന മെക്കാനിക്കിന്റെ കണ്ടുപിടുത്തമാണ് സ്‌കേറ്റിങ് ഷൂ അഥവാ ചക്ര ഷൂകൾ. ആദ്യമൊക്കെ ഇദ്ദേഹത്തിന്റെ ഈ കണ്ടുപിടുത്തത്തെ ലോകം മുഴുവൻ ഭ്രാന്തൻ കണ്ടുപിടുത്തമെന്ന് വിളിച്ചെങ്കിലും ഇന്ന് ലോകം മുഴുവൻ ആവശ്യക്കാരുണ്ട് ഈ ചക്ര ഷൂവിന്.

1735 ൽ കണ്ടുപിടിച്ച ചക്ര ഷൂ പിന്നീട് നിരവധി മോഡിഫിക്കേഷന് ശേഷം ഇന്ന് വിപണിയിൽ കാണുന്ന രീതിയിലുള്ള സ്‌കേറ്റിങ് ഷൂവായി രൂപാന്തരപ്പെട്ടു. രണ്ടു വരികളിലായി നാല് ചക്രങ്ങൾ ഉള്ളവയ്ക്കും മൂന്ന് ചക്രങ്ങൾ ഉള്ളവയ്ക്കും പുറമെ ഒറ്റ വരിയിലായി രണ്ടു മുതൽ അഞ്ച് വരെ ചക്രങ്ങൾ ഉള്ള ഷൂകളും ഇന്ന് വിപണിയിൽ ലഭ്യമാണ്.

Read also: സഞ്ചാരികളുടെ ഇഷ്ട വിഹാരകേന്ദ്രമായി മാച്ചു പിച്ചു എന്ന മഹാത്ഭുതം

വിനോദങ്ങൾക്ക് വേണ്ടി ഉപയോഗിച്ചിരുന്ന ചക്ര ഷൂകൾ ഇന്ന് സ്കൂളുകളിൽ ഗ്രേസ് മാർക്ക് ലഭിക്കുന്ന ഒരു ഐറ്റമായി മാറിക്കഴിഞ്ഞു. റോൾ ബോൾ ചാമ്പ്യൻഷിപ്പും ഇന്ന് ഒരു മത്സര ഇനമായി മാറിക്കഴിഞ്ഞു. റോളർ ഷൂകൾ ധരിച്ച ശേഷം ബാസ്‌ക്കറ്റ് ബോളും ഹാൻഡ് ബോളും ചേർന്നുള്ള ഒരു കളി കളിക്കും ഇതാണ് റോൾ ബോൾ.