ഓസ്കാർ 2020; ലോകം ഉറ്റുനോക്കുന്ന പുരസ്‌കാര പ്രഖ്യാപനത്തിന് മണിക്കൂറുകൾ മാത്രം..

February 9, 2020

ഓസ്കാർ 2020 പുരസ്‌കാര പ്രഖ്യാപനത്തിന് കാതോർത്ത് ലോകം. വളരെ പ്രതീക്ഷ നൽകുന്ന ചിത്രങ്ങളാണ് പുരസ്‌കാര നിർണയത്തിൽ മാറ്റുരച്ചത്. ലോസ് ഏഞ്ചൽസിലുള്ള ഡോൾബി തിയേറ്ററിലാണ് പുരസ്‌കാര ചടങ്ങ് നടക്കുന്നത്. വെള്ളിത്തിരയിലെ മിന്നും താരങ്ങളെല്ലാം എത്തിക്കഴിഞ്ഞു.

ഇത്തവണ മികച്ച ചിത്രത്തിനായി 9 നോമിനേഷനുകളാണ് ഉള്ളത്. മികച്ച നടന് ഉൾപ്പെടെ 11 നോമിനേഷനുകളുമായി ‘ജോക്കർ’ ആണ് മുന്നിട്ട് നിൽക്കുന്നത്. ‘1917’, ‘ദി ഐറിഷ് മാൻ’, ‘വൺസ് അപ്പോൺ എ ടൈം ഇൻ ഹോളിവുഡ്’ തുടങ്ങിയ ചിത്രങ്ങൾ പത്ത് നോമിനേഷനുകളുമായി പിന്നാലെയുണ്ട്.

‘ജോക്കർ’, ‘1917’, ‘പാരസൈറ്റ്’, ‘ദി ഐറിഷ് മാൻ’, ‘വൺസ് അപ്പോൺ എ ടൈം ഇൻ ഹോളിവുഡ്’ , ‘ലിറ്റിൽ വുമൺ’, ‘മാര്യേജ് സ്റ്റോറി’, ‘ജോജോ റാബിറ്റ്’, ‘ഫോർഡ് v/s ഫെറാരി’ എന്നീ ചിത്രങ്ങളാണ് മാറ്റുരയ്ക്കുന്നത്.

Read More: അണ്ടർ 19 ലോകകപ്പ് ഫൈനൽ ഇന്ന്; ബംഗ്ലാദേശിനെ നേരിടാൻ ഇന്ത്യ

മികച്ച ചിത്രത്തിനും മികച്ച വിദേശ ഭാഷ ചിത്രത്തിനുമുള്ള ഇരട്ട നോമിനേഷൻ നേടിയാണ് ‘പാരസൈറ്റ്’ മത്സരിക്കുന്നത്. ഓസ്കർ വേദിയിൽ ആറാമതായി ഈ ഇരട്ട നോമിനേഷൻ ലഭിക്കുന്ന ചിത്രമാണ് ‘പാരസൈറ്റ്’. മികച്ച ചിത്രത്തിന് നോമിനേഷൻ ലഭിച്ച ആദ്യ ദക്ഷിണ കൊറിയൻ ചിത്രവും ‘പാരസൈറ്റ്’ ആണ്.