കപിൽ ദേവും ഭാര്യ റോമിയും പോലെ രൺവീറും ദീപികയും

February 19, 2020

ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ ആയിരുന്ന കപിൽ ദേവിന്റെ ജീവിതം പങ്കുവയ്ക്കുന്ന ചിത്രമാണ് ’83’. കപിൽ ദേവിന്റെ വേഷത്തിലെത്തുന്നത് രൺവീർ സിംഗ് ആണ്. സിനിമയ്ക്കായി രൺവീർ നടത്തിയ മെയ്‌ക്കോവർ ശ്രദ്ധേയമായിരുന്നു. ഇപ്പോൾ കപിൽ ദേവിന്റെ ഭാര്യ റോമി ദേവിന്റെ ലുക്കിൽ എത്തുകയാണ് ദീപിക പദുകോൺ.

ചിത്രത്തിൽ റോമി ദേവ് ആയി എത്തുന്നത് ദീപികയാണ്. കപിൽ ദേവിന്റെ ലുക്കിൽ രൺവീറും ഒപ്പമുണ്ട്. റോമിയുമായി വളരെയധികം സാമ്യം ഈ ചിത്രത്തിൽ ദീപികയ്ക്ക് ഉണ്ട്.

വിവാഹ ശേഷം ദീപികയും രൺവീറും ഒന്നിച്ചഭിനയിക്കുന്ന ചിത്രം കൂടിയാണ് ’83’. ‘എന്റെ ഭാര്യയാകാൻ ആരാണ് മികച്ചത്’ എന്റെ ഭാര്യയല്ലാതെ?’ എന്നാണ് കാസ്റ്റിംഗിനെ കുറിച്ച് മുൻപ് രൺവീർ സിംഗ് പറഞ്ഞത്.

Read More:ശ്രദ്ധനേടി ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയത്തിന്റെ ആകാശദൃശ്യം

വെസ്റ്റ് ഇൻഡീസിനെ തൂത്തെറിഞ്ഞ് ഇന്ത്യ 1983ൽ ലോക കപ്പ് സ്വന്തമാക്കിയ കഥയാണ് ’83’ പറയുന്നത്.ഏപ്രിൽ പത്തിനാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.

രണ്‍വീര്‍ സിംഗിന്റെ പിറന്നാളിനോട് അനുബന്ധിച്ച് ജൂലൈയിലായിരുന്നു ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയത്. കബീര്‍ സിംഗാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്.