കന്നടയിൽ അരങ്ങേറാനൊരുങ്ങി സംയുക്ത മേനോൻ; തുടക്കം ഗോൾഡൻ സ്റ്റാറിനൊപ്പം

February 10, 2020

മലയാള സിനിമയിലെ ഭാഗ്യ നായികയാണ് സംയുക്ത മേനോൻ. ‘ലില്ലി’ മുതൽ എല്ലാ ചിത്രങ്ങളും മികച്ച പ്രതികരണം നേടിയാണ് വിജയം കുറിച്ചത്. ഇതിനിടെ തമിഴിലേക്കും സംയുക്ത ചേക്കേറിയിരുന്നു. ‘ജൂലൈ’ എന്ന ചിത്രത്തിലാണ് സംയുക്ത അഭിനയിച്ചത്. ഇപ്പോൾ കന്നടയിലും അരങ്ങേറാൻ ഒരുങ്ങുകയാണ് നടി.

കന്നഡ സിനിമ ലോകത്തെ ഗോൾഡൻ സ്റ്റാർ ഗണേഷിന്റെ നായികയായാണ് സംയുക്ത മേനോൻ അരങ്ങേറ്റം കുറിക്കുന്നത്. ഗണേഷ് നായകനായി 2008 ൽ പുറത്തിറങ്ങിയ ‘ഗാലിപാട്ട’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലാണ് സംയുക്ത നായികയാകുന്നത്.

യോഗ്‌രാജ് ഭട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദിഗ്‌നാഥും അനന്ത്നാഗും വേഷമിടും. അനുപമ എന്ന കോളേജ് വിദ്യാർത്ഥിനിയുടെ വേഷത്തിലാണ് സംയുക്ത എത്തുന്നത്. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ പൂർത്തിയായി. ഏറെ പ്രത്യേകതയുള്ള കഥാപാത്രമാണ് തന്റേതെന്നാണ് സംയുക്ത പറയുന്നത്.

Read More:തരംഗമായി ‘മരക്കാർ, അറബിക്കടലിന്റെ സിംഹം’ ക്യാരക്ടർ പോസ്റ്ററുകൾ; ഖദീജുമ്മയായി സുഹാസിനി

ജയസൂര്യയുടെ നായികയായി സംയുക്ത മേനോൻ എത്തുന്ന ചിത്രമാണ് ‘വെള്ളം’. സംയുക്തയുടെതായി തിയേറ്ററുകളിൽ എത്താനുള്ള ചിത്രവും ‘വെള്ള’മാണ്.