സ്വന്തം സിനിമയുടെ ട്രെയ്‌ലർ റിപ്പോർട്ട് ചെയ്ത് പൂട്ടിക്കണം- അമ്പരപ്പിക്കുന്ന ആവശ്യവുമായി തപ്‌സി പന്നു

February 12, 2020

തപ്‌സി പന്നു നായികയാകുന്ന ബോളിവുഡ് ചിത്രമാണ് ‘തപ്പഡ്’. ഗാർഹിക പീഡനത്തിനെതിരെ ശബ്ദമുയർത്തുന്ന ചിത്രമാണിത്. ചിത്രത്തിന്റെ ട്രെയ്‌ലർ വലിയ ചർച്ചയായിരുന്നു. പരസ്പരം പ്രശ്നമില്ലാത്ത, മറ്റ് ബന്ധങ്ങൾ ഇല്ലാത്ത ഭർത്താവിനെതിരെ തപ്‌സി പന്നു അവതരിപ്പിക്കുന്ന ഭാര്യ കഥാപാത്രം വിവാഹ മോചനത്തിന് കേസ് നൽകുന്നു. കാരണം കവിളിൽ അടിച്ചു എന്നതാണ്. അങ്ങനെ പോലും സ്ത്രീകളെ ഉപദ്രവിക്കരുത് എന്ന ആശയവുമായി എത്തുന്ന ചിത്രത്തിന്റെ രണ്ടാമത്തെ ട്രെയ്‌ലർ പുറത്തെത്തിയപ്പോൾ വിചിത്രമായ ഒരാവശ്യവുമായാണ് തപ്‌സി എത്തിയിരിക്കുന്നത്.

രണ്ടാമത്തെ ട്രെയ്‌ലറിലാണ് തപ്സിയെ ഭർത്താവ് അടിക്കുന്നത്. ഈ ട്രെയ്‌ലർ എങ്ങനെയെങ്കിലും റിപ്പോർട്ട് ചെയ്ത് പൂട്ടിക്കണം എന്നാണ് തപ്സിയുടെ ആവശ്യം. ഏറ്റവുമധികം ആളുകൾ റിപ്പോർട്ട് ചെയ്ത വീഡിയോ ആകണം ഇത്. ഇങ്ങനെയെങ്കിലും ഗാർഹിക പീഡനങ്ങളോട് പ്രതികരണം അറിയിക്കണം എന്നാണ് തപ്‌സി പറയുന്നത്.

https://youtu.be/bkxmMeDIJlE

ബോളിവുഡിൽ കൈ നിറയെ അവസരങ്ങളുമായി സജീവമാകുകയാണ് തപ്‌സി പന്നു. ‘തപ്പഡി’ന് ശേഷം ക്രിക്കറ്റ് താരം മിതാലി രാജിന്റെ ജീവിതം പങ്കുവയ്ക്കുന്ന ചിത്രത്തിൽ മിത്തലിയുടെ വേഷത്തിൽ എത്തുന്നത് തപ്സിയാണ്.

Read More:‘അങ്ങനെ അച്ഛന്‍ ആദ്യമായി എനിക്കൊരു മെസേജ് അയച്ചു’; മക്കളുടെ സിനിമ ശ്രദ്ധ നേടുമ്പോള്‍ അച്ഛന്‍മാരുടെ പ്രതികരണങ്ങള്‍ അറിയാം

അശ്വിൻ ശരവണൻ സംവിധാനം ചെയ്‍ത ‘ഗെയിം ഓവറി’ലും തപ്‍സി നായികയായി അടുത്തിടെ എത്തിയിരുന്നു. ചിത്രത്തിൽ സ്വപ്ന എന്ന ഗെയിം ഡിസൈനറായാണ് തപ്‌സി എത്തുന്നത്. ഒരു അപകടത്തിൽ പെട്ട് വീട്ടിൽ കഴിയേണ്ടി വരുന്ന സ്വപ്നയ്ക്കുണ്ടാകുന്ന ഭയവും നാട്ടിൽ നടക്കുന്ന തുടര്‍ കുറ്റകൃത്യങ്ങളിൽ ഉടലെടുക്കുന്ന ആശങ്കകളും മറ്റുമൊക്കെ ചേര്‍ത്തുള്ള ത്രില്ലര്‍ ചിത്രമാണ് ‘ഗെയിം ഓവർ’. ‘സാന്റ് കി ആങ്ക്’, ‘മിഷൻ മംഗൾ’ എന്നിവയാണ് കഴിഞ്ഞ വർഷം താരത്തിന്റേതായി പുറത്തുവന്ന ചിത്രങ്ങൾ.