സ്വന്തം വിക്കറ്റ് കണ്ട് അമ്പരന്ന കോലി

February 5, 2020

വിരാട് കോലിയുടെ വിക്കറ്റ് സ്വന്തമാക്കാൻ ഇത്തിരി പ്രയാസമാണ്. അത് പല ബൗളർമാരുടെയും സ്വപ്നമാണെന്നും പറയാം. ഇപ്പോൾ ന്യൂസിലന്ഡിനെതിരായ ഏകദിനത്തിൽ തന്റെ വിക്കറ്റ് പോയത് വിശ്വസിക്കാനാകാതെ നിൽക്കുന്ന വിരാട് കോലിയുടെ വീഡിയോ ആണ് തരംഗമാകുന്നത്.

ആദ്യം ബാറ്റു ചെയ്ത ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തിൽ 347 റൺസ് സ്വന്തമാക്കി. വിരാട് അർദ്ധ സെഞ്ചുറി നേടുകയും ചെയ്തു. ന്യൂസിലൻഡ് താരം ഇഷ് സോധിയാണ് ഇതിനു പിന്നാലെ കോലിയുടെ വിക്കറ്റ് സ്വന്തമാക്കിയത്.

സോധി എറിഞ്ഞ ഇരുപത്തെട്ടാം ഓവറിലെ നാലാം പന്തിലാണ് വിരാടിന് വിക്കറ്റ് നഷ്ടമാകുന്നത്. ഇഷ് സോധി എറിഞ്ഞ പന്ത് ഇൻസൈഡ് എഡ്ജ് ആവുകയായിരുന്നു. രസകരമായ കാര്യം വിരാട് കോലിക്ക് തന്റെ വിക്കറ്റ് നഷ്ടം ഉൾകൊള്ളാൻ സാധിച്ചില്ലെന്നതാണ്. വിരാടിന് മാത്രമല്ല, കാഴ്ചക്കാർക്കും മനസിലായില്ല.

വിക്കറ്റ് നഷ്ടപെട്ട അമ്പരപ്പിൽ അന്തംവിട്ടു നിൽക്കുന്ന വിരാട് കോലിയെ ആണ് പിന്നെ കുറച്ച് സെക്കന്റുകളിലേക്ക് കാണാൻ സാധിച്ചത്.