കൺഫ്യൂഷൻ ആയല്ലോ; പിടിതരാതെ അവിയൽ ടീസർ

March 13, 2020

ജോജു ജോർജ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന അവിയൽ എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. നവാഗതനായ ഷാനിൽ സംവിധാനം ചെയ്യുന്ന ചിത്രം പോക്കറ്റ് എസ്ക്വയർ പ്രൊഡക്ഷൻസിൻസിന്റെ ബാനറിലാണ് നിർമ്മിക്കുന്നത്. ഷാനിൽ തിരക്കഥയും ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ ജോജുവിന് പുറമെ അനശ്വര രാജൻ, അഞ്ജലി നായർ, ആത്മീയ, കേതകി നാരായണൻ തുടങ്ങിയ താരങ്ങളും അണിനിരക്കുന്നുണ്ട്.

അതേസമയം നിറയെ സസ്പെൻസ് നിറച്ചാണ് ചിത്രത്തിന്റെ ടീസർ ഒരുക്കിയിരിക്കുന്നത്. ചിത്രത്തെക്കുറിച്ച് ഒരു സൂചനയും നൽകാത്ത രീതിയിലാണ് ടീസർ ഒരുക്കിയിരിക്കുന്നത്.

സുരാജ് വെഞ്ഞാറമ്മൂട്, മുരളി ഗോപി, ടൊവിനോ തോമസ്, ആസിഫ് അലി, ഉണ്ണി മുകുന്ദൻ, ആന്‍റണി വർഗ്ഗീസ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ ടീസർ പുറത്തിറക്കിയത്.