പൃഥ്വിയും ബിജു മേനോനും അയ്യപ്പനും കോശിയുമായത് ഇങ്ങനെ; വീഡിയോ

March 4, 2020

പൃഥ്വിരാജ് സുകുമാരനും ബിജു മേനോനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് അയ്യപ്പനും കോശിയും. തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടിയ ചിത്രത്തിന്റെ വിശേഷങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഒരു ചിത്രത്തിന്റെ വിജയത്തിന് പിന്നിൽ നിരവധി ഘടകങ്ങൾ ഉണ്ട്. അതിൽ ഏറ്റവും പ്രധാനമായ ഒന്നാണ് ചിത്രത്തിലെ കഥാപാത്രങ്ങളുടെ മേക്ക് ഓവർ. ഇപ്പോഴിതാ ചിത്രത്തിലെ കഥാപാത്രങ്ങൾക്ക് മേക്കപ്പിട്ട നരസിംഹ സ്വാമിയുടെ വീഡിയോയാണ് വൈറലാകുന്നത്.

പൃഥ്വിരാജിനും ബിജു മേനോനും പുറമെ ചിത്രത്തിലെ മറ്റ് താരങ്ങൾക്കും മേക്കപ്പിട്ടത് സ്വാമിയാണ്. മികച്ച പ്രേക്ഷക പ്രതികരണം നേടിയ ചിത്രത്തിലെ ഗാനങ്ങൾക്കും മികച്ച സ്വീകാര്യത ലഭിച്ചിരുന്നു. ചിത്രത്തിന്റെ മേക്കിങ് വീഡിയോയും അടുത്തിടെ ആരാധകർ ഏറ്റെടുത്തിരുന്നു.

ചിത്രത്തില്‍ വില്ലന്‍ സ്വഭാവമുള്ള കോശി കുര്യന്‍ എന്ന കഥാപാത്രത്തെ പൃഥ്വിരാജ് അതിന്റെ പൂര്‍ണ്ണതയിലെത്തിച്ചു. അട്ടപ്പാടിയിലെ സബ് ഇന്‍സ്‌പെക്ടര്‍ അയ്യപ്പനായാണ് ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തില്‍ ബിജു മേനോന്‍ എത്തുന്നത്. മികച്ച പ്രകടനംതന്നെയാണ് ചിത്രത്തില്‍ ബിജു മേനോന്‍ കാഴ്ചവയ്ക്കുന്നതും.

സച്ചി ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ രഞ്ജിത്തും പി എം ശശിധരനും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.