ജീവനില്ല; കുഞ്ഞുങ്ങളെ നെഞ്ചോട് ചേർത്തുപിടിച്ച് ‘അമ്മ ബബൂൺ, ഹൃദയഭേദകം ഈ കാഴ്ച

March 13, 2020

മാതൃസ്നേഹത്തിന് പകരം വയ്ക്കാൻ ഈ ലോകത്ത് മറ്റൊന്നില്ല. മനുഷ്യനായാലും മൃഗമായാലും തൻ കുഞ്ഞ് പൊൻകുഞ്ഞ് എന്നാണല്ലോ. സ്വന്തം കുഞ്ഞുങ്ങൾ ഇല്ലാതായാൽ അവ നഷ്ടപ്പെട്ടതിന്റെ ദുഃഖം തീർക്കുന്നതിനായി കുഞ്ഞുങ്ങളുടെ ജഡങ്ങൾ ദിവസങ്ങളോളം കൊണ്ടുനടക്കുന്നവരാണ് ബബൂണുകൾ.

ഗവേഷകർ നടത്തിയ 13 വർഷം നീണ്ടുനിന്ന പഠനത്തിലാണ് ഈ അപൂർവ്വമായ കണ്ടെത്തൽ. ബബൂണുകൾ കൂട്ടങ്ങളായാണ് ജീവിക്കുന്നത്. ഇവയ്ക്ക് പരസ്പരം വലിയ സ്നേഹമാണ്. കുഞ്ഞുങ്ങൾ നഷ്ടപെട്ട അമ്മമാർ അവരുടെ മക്കളെ ദിവസങ്ങളോളം കൂടെ കൊണ്ടുനടക്കുന്നതായാണ് ഗവേഷകർ കണ്ടെത്തിയത്.

ഒരു മണിക്കൂർ മുതൽ പത്ത് ദിവസങ്ങൾ വരെയാണ് കുഞ്ഞുങ്ങളുടെ ജഡങ്ങൾ ‘അമ്മ ബബൂണുകൾ കൊണ്ടുനടക്കുന്നത്. ‘അമ്മ ബബൂണുകൾ കുഞ്ഞുങ്ങളെ താഴെ വയ്ക്കുമ്പോൾ അച്ഛൻ ബബൂണുകൾ ഇവയെ സംരക്ഷിക്കുന്നതായും ഗവേഷകർ കണ്ടെത്തി.

അതേസമയം ഈ വിചിത്രമായ രീതിയ്ക്ക് പിന്നിൽ ബബൂണുകൾക്ക് പരസ്പരമുള്ള സ്നേഹമാണെന്നു തന്നെയാണ് പൊതുവെയുള്ള കണ്ടെത്തൽ.