‘കുട്ടിത്തല’യുടെ പിറന്നാൾ ഗംഭീരമാക്കി ശാലിനിയും അജിത്തും- വീഡിയോ

March 3, 2020

പ്രേക്ഷകരുടെ പ്രിയ താരമാണ് അജിത്ത്. തല എന്നാണ് സ്നേഹത്തോടെ ആരാധകർ അദ്ദേഹത്തെ വിളിക്കുന്നതും. അജിത്തിനോടും കുടുംബത്തോടും വലിയ സ്നേഹവും ബഹുമാനവുമാണ് ആരാധകർക്ക്. മലയാളികളുടെ പ്രിയ നായിക ശാലിനിയെയാണ് അജിത്ത് വിവാഹം കഴിച്ചിരിക്കുന്നത്. രണ്ടു മക്കളാണ് അജിത്തിനും ശാലിനിക്കും.

ഇപ്പോൾ ഇവരുടെ ഇളയ മകൻ അദ്വികിന്റെ പിറന്നാൾ ആഘോഷം ഗംഭീരമാക്കിയതിന്റെ വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ വൈറൽ. മാർച്ച് 2ന് ആയിരുന്നു അദ്വികിന്റെ പിറന്നാൾ. ഞായറാഴ്ച വൈകിട്ട് ആയിരുന്നു പിറന്നാൾ ആഘോഷങ്ങൾ നടന്നത്.

Read More: ഇംഗ്ലീഷ് പറഞ്ഞ് ഞെട്ടിച്ച് ഭഗ്‌വാനി മുത്തശ്ശി; വീഡിയോ

ലാളിത്യം കൊണ്ടാണ് അജിത്തും ശാലിനിയും പ്രേക്ഷകരുടെ പ്രിയങ്കരരായി മാറിയത്.  മലയാളത്തിലും തമിഴകത്തും ഒരുപോലെ ആരാധകരുള്ള താരമാണ് തല അജിത്തും ഭാര്യ ശാലിനിയും. ഇരുവരെയും പോലെത്തന്നെ മകൾ അനൗഷ്കയ്ക്കും ആദ്വിക്കിനുമുണ്ട് ആരാധകർ.