കുപ്പി വെള്ളത്തിന് 13 രൂപ; വിജ്ഞാപനമിറങ്ങി, കൂടുതൽ വില ഈടാക്കിയാൽ നടപടി

March 19, 2020

സംസ്ഥാനത്ത് വിൽക്കുന്ന കുപ്പിവെള്ളത്തിന്റെ പരമാവധി വില ലിറ്ററിന് 13 രൂപയാക്കി. ഇത് സംബന്ധിച്ച് സർക്കാർ വിജ്ഞാപനമിറക്കി. അതേസമയം 13 രൂപയിൽ കൂടുതൽ വില കുപ്പിവെള്ളത്തിന് ഈടാക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

അവശ്യസാധന വിലനിയന്ത്രണ നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തിയാണ് പുതിയ നിയമം നിലവിൽ വരുന്നത്. അതേസമയം ഉത്തരവ് പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ ലീഗൽ മെട്രോളജി വകുപ്പിലെ ഇൻസ്‌പെക്ടർമാരെയും താലൂക്ക് സപ്ലൈ ഓഫീസർമാരെയും ചുമതല പ്പെടുത്തിയിട്ടുണ്ട്.

ഇനിമുതൽ ലീഗൽ മെട്രോളജി വകുപ്പ് കടകളിൽ പരിശോധന ശക്തമാക്കും. അച്ചടിച്ച വിലയേക്കാൾ കൂടുതൽ രൂപ ഈടാക്കുന്നവർക്കെതിരെ അയ്യായിരം രൂപയാണ് നിലവിലത്തെ പിഴ.