ജോലി സ്ഥലത്ത് കൊറോണയെ നിയന്ത്രിക്കാൻ ഈ നിർദേശങ്ങൾ പിന്തുടരാം

March 11, 2020

കൊവിഡ്-19ന്റെ പശ്ചാത്തലത്തിൽ കർശന നിയന്ത്രണങ്ങൾ കേരളത്തിൽ വരുത്തിയിട്ടുണ്ട്. സ്‌കൂളുകൾ, തിയേറ്ററുകൾ, ഉത്സവങ്ങളും പെരുന്നാളുകളും, കല്യാണങ്ങൾ എല്ലാം നിയന്ത്രണ വിധേയമാണ്. എന്നാൽ ജോലി സ്ഥലത്ത് നിയന്ത്രണങ്ങൾ ഉണ്ടെങ്കിലും പൂർണമായും അടച്ചുപൂട്ടി പോകാൻ സാഹചര്യമില്ല. അതിനാൽ തന്നെ ജോലി സ്ഥലത്ത് എത്തുന്നവർ ഒട്ടേറെ ശ്രദ്ധിക്കാനുണ്ട്. പലരും നിസ്സാരമെന്നു കരുതിയായാലും അങ്ങനെയല്ല നിലവിലുള്ള സാഹചര്യം. അതീവ ജാഗ്രത പുലർത്തിയെ പറ്റൂ.

രോഗം നിയന്ത്രിക്കാൻ എല്ലാവരും ഒന്നിച്ച് പ്രവർത്തിക്കണം. കൊവിഡ്-19 ലക്ഷണങ്ങൾ ഉള്ളവർ ഒട്ടേറെപ്പേർ സുഖം പ്രാപിച്ചെങ്കിലും നാൽപത് വയസിനു മുകളിൽ ഉള്ളവർക്ക് സാഹചര്യം വളരെ തീവ്രമാണ്. കാരണം രോഗപ്രതിരോധ ശേഷി കുറയുന്നതാണ് കാരണം.

കൊവിഡ്-19 ബാധിച്ചവർ നിങ്ങളുടെ ഓഫീസിലോ പരിസരത്തോ ഇല്ലെങ്കിലും കർശനമായി ഈ നിയന്ത്രണങ്ങൾ ശ്രദ്ധിക്കണം.

ചുറ്റുപാടുകൾ വൃത്തിയായി സൂക്ഷിക്കണം. ജീവനക്കാർ ഉപയോഗിച്ച കമ്പ്യൂട്ടർ, കീബോർഡ്, കസേര, മേശ എല്ലാം അണുനാശിനി ഉപയോഗിച്ച് തുടയ്ക്കണം.

കൈകൾ എപ്പോഴും കഴുകി വൃത്തിയാക്കുക.

സാനിറ്റൈസറുകളും ഹാൻഡ് റബ്ബ് തുടങ്ങിയവയും അരികിൽ കരുതുകയും ഉപയോഗിക്കുകയും ചെയ്യുക. അത് തീരുന്നതിനനുസരിച്ച് ഉത്തരവാദിത്തത്തോടെ പുതിയത് എത്തിക്കണം.

ജോലി സ്ഥലത്ത് നല്ല ശ്വസന ശുചിത്വം ഉറപ്പുവരുത്തുക.

ഫേസ് മാസ്കുകൾക്ക് പുറമെ ഹാൻഡ് റ്റിഷ്യൂവും ജീവനക്കാർക്ക് നൽകണം. തുമ്മൽ, ചുമ, മൂക്കൊലിപ്പ് തുടങ്ങിയവ ഉള്ള ജീവനക്കാർക്ക് ഇത് ഗുണം ചെയ്യും. ഇവയൊക്കെ ഉപേക്ഷിക്കാൻ അടപ്പുള്ള ബിൻ സ്ഥാപിക്കുക.

നിങ്ങളുടെ സ്ഥലത്ത് ആരെങ്കിലും കൊവിഡ്-19 റിപ്പോർട്ട് ചെയ്യപ്പെട്ടാൽ പനിയോ നേരിയ ജലദോഷമോ ഉള്ളവർ വീട്ടിൽ തന്നെ തുടരുക. അല്ലെങ്കിൽ വീട്ടിൽ നിന്ന് ജോലി ചെയ്യുക. രോഗ ലക്ഷണങ്ങൾ കണ്ടാൽ അവരെ വീട്ടിൽ തുടരാനും അനുവദിക്കണം.

എന്തെങ്കിലും മീറ്റിംഗുകൾ വേണ്ടിവന്നാൽ അത് ഒഴിവാക്കാൻ പറ്റുന്നതാണോ എന്ന് പരിശോധിക്കുക. മുഖാമുഖമുള്ള മീറ്റിംഗുകൾ ഒഴിവാക്കുന്നതാണ് നല്ലത്. വീഡിയോ കോൺഫറൻസിലേക്കോ മറ്റോ മാറ്റാൻ സാധിക്കുമെങ്കിൽ വളരെ നല്ലത്.