‘പ്രതീക്ഷകൾ നശിച്ച് നിന്ന എനിക്ക് വഴികാട്ടിയായത് അച്ഛനാണ്,നിങ്ങളുടെ വീക്ഷണമാണ് എന്നെ ഇവിടെ വരെയെത്തിച്ചത്’- ധ്രുവ് വിക്രം

March 4, 2020

താരപുത്രന്മാരുടെ അരങ്ങേറ്റത്തിനായി ആകാംക്ഷയോടെ കാത്തിരിക്കാറുണ്ട് പ്രേക്ഷകർ. അങ്ങനെയൊരു അരങ്ങേറ്റമായിരുന്നു ധ്രുവ് വിക്രമിന്റേത്. എന്നാൽ വളരെ പ്രതിസന്ധികൾ നിറഞ്ഞതായിരുന്നു തുടക്കം. തെലുങ്ക് ചിത്രം ‘അർജുൻ റെഡ്ഢി’യുടെ തമിഴ് റീമേയ്ക്കിലൂടെയാണ് ധ്രുവ് തുടക്കം കുറിച്ചത്.

ചിത്രത്തിന്റെ സംവിധായകൻ ബാല പാതിവഴിയിൽ പിന്മാറിയതും ചിത്രം എല്ലാ താരങ്ങളെയും മാറ്റി വീണ്ടും ചിത്രീകരിക്കേണ്ടി വന്നതും മാനസികമായി ധ്രുവ് വിക്രമിനെ തളർത്തി. എന്നാൽ ആ തളർച്ചയൊന്നും ധ്രുവിന്റെ പ്രകടനത്തിൽ കാണാൻ സാധിച്ചില്ല. ‘ആദിത്യ വർമ്മ’ വലിയ ഹിറ്റായി.

View this post on Instagram

If I’m able to address over a million people today, it is only because of one man’s tireless work and grit toward making this film against all odds. Even when I was losing hope and sight of a bigger picture, he took it upon himself to show me the way, to show me that life will make you doubt yourself, It will push you to the edge of giving up, but anything is possible if you decide to work forward and never look back. Adithya Varma was all you Dad. It may have been a remake but I know it will remain the film that’s closest to my heart because through this process, I got to learn the craft from someone who’s work I’d been a fan of for as long as I can remember. And that was you. Adithya was a mere concept in your brain that you brought to life for me. Your vision put me here today. And I promise to work toward making our dreams come true. I know I can never be the legend that you are, but I say that with so much pride. Thank you for AV. And @the_real_chiyaan and I thank you all again for a million 🙏🏻

A post shared by த்ருவ் (@dhruv.vikram) on

ആ പരീക്ഷണ ഘട്ടത്തിൽ ഉടനീളം കൂടെ നിന്നത് അച്ഛൻ വിക്രമാണെന്ന് തുറന്നു പറയുകയാണ് ധ്രുവ്. വളരെ വികാരഭരിതനായാണ് ധ്രുവ് വിക്രം ഇൻസ്റ്റാഗ്രാമിൽ അച്ഛനെക്കുറിച്ച് കുറിപ്പ് പങ്കുവെച്ചത്.

‘കോടിക്കണക്കിന് ആളുകളെ അഭിമുഖീകരിക്കാന്‍ എനിക്കിന്ന് കഴിയുന്നുണ്ടെങ്കില്‍, അത് ഒരു മനുഷ്യന്റെ വിശ്രമമില്ലാത്ത ഓട്ടത്തിന്റെ ഫലമാണ്. തടസ്സങ്ങളെ നേരിടാൻ ആ മനുഷ്യന്‍ കാണിച്ച മനക്കരുത്തിന്റെ ഫലമാണ്. എന്റെ പ്രതീക്ഷകള്‍ നശിച്ചപ്പോഴും വലിയൊരു സിനിമയെന്ന നിലയില്‍ കാണാന്‍ കഴിയാതെ വന്നപ്പോഴും എനിക്കു വഴികാട്ടിത്തന്നു. ഉപേക്ഷിച്ചു പോകാന്‍ തോന്നിക്കുന്നതു വരെ ജീവിതം നമ്മെക്കൊണ്ടെത്തിക്കും. പക്ഷേ, പിന്തിരിഞ്ഞുനോക്കാതെ മുന്നോട്ടു പോകാന്‍ തയ്യാറാണെങ്കില്‍ എന്തും സാധ്യമാണെന്നും നിങ്ങള്‍ കാണിച്ചു തന്നു’. ധ്രുവ് വിക്രം പങ്കുവയ്ക്കുന്നു.

നിങ്ങളാണ് അച്ഛാ ‘ആദിത്യ വർമ്മ’ മുഴുവൻ. പക്ഷേ ഈ സിനിമ എന്നും എന്റെ ഹൃദയത്തോടു ചേര്‍ന്നു നില്‍ക്കും. ഓര്‍മ്മവെച്ച നാള്‍ തൊട്ടേ ഞാന്‍ ആരാധിക്കുന്ന ആളില്‍ നിന്നു തന്നെ സിനിമയുടെ ബാലപാഠങ്ങള്‍ പഠിക്കാനായി.

കേവലം മനസ്സിലെ ഒരു ആശയം മാത്രമായിരുന്ന ആദിത്യയ്ക്ക് ജീവന്‍ വയ്പ്പിച്ചതും നിങ്ങളാണ്‌. നിങ്ങളുടെ വീക്ഷണമാണ് എന്നെ ഇവിടെ വരെയെത്തിച്ചത്. നമ്മുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്ക്കരിക്കാന്‍ ഞാന്‍ ഇനിയും പ്രയത്‌നിക്കും. നിങ്ങളെപ്പോലെയാവാൻ എനിക്കാവില്ലെന്നറിയാം. പക്ഷേ ഞാന്‍ വളരെയധികം അഭിമാനത്തോടെ പറയുന്നു. ‘ആദിത്യ വര്‍മ്മ’ എനിക്ക് നല്‍കിയതിന് നന്ദി.. അച്ഛന് ഇനിയും കോടി നന്ദി.

Read More:വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തി ഭക്ഷണസാധനങ്ങള്‍ കവരുന്ന ‘ആനക്കള്ളന്മാര്‍’: വൈറല്‍ വീഡിയോ

അച്ഛനും മകനും തമ്മിലുള്ള ആത്മബന്ധം സിനിമാലോകത്ത് പ്രസിദ്ധമാണ്. വിക്രമിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചാണ് ധ്രുവ് ഹൃദയം തൊട്ട കുറിപ്പ് പങ്കുവെച്ചത്.