തെരുവിൽ സിംഹം അലഞ്ഞു നടക്കുന്നുവെന്ന് നാട്ടുകാർ; സിംഹത്തെ പിടിച്ചപ്പോൾ വമ്പൻ ട്വിസ്റ്റ്..ചിരിപ്പിച്ച് ആൾമാറാട്ടക്കാരൻ നായ!

March 13, 2020

സ്‌പെയിനിൽ നടന്ന ഒരു രസകരമായ സംഭവം ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയാണ്. അക്ഷരാർത്ഥത്തിൽ ആളുകൾ ഭയന്നുപോയ സംഭവമാണെങ്കിലും ഒടുവിൽ വലിയ ട്വിസ്റ്റ് തന്നെയാണ് നടന്നത്.

സ്പെയിനിലെ തെരുവിലൂടെ സിംഹം നടക്കുന്നു എന്നാണ് പോലീസിന് നാട്ടുകാർ നൽകിയ വിവരം. ദിവസങ്ങളായി സിംഹത്തെ തെരുവിൽ കണ്ടതോടെ ഭയചകിതരാകുകയായിരുന്നു ജനങ്ങൾ. സിംഹത്തിനെ കുരുക്കിലാക്കാൻ പാഞ്ഞെത്തിയ പോലീസ് ആകെപ്പാടെ അമ്പരന്നു പോയി.

വലിയ സുരക്ഷാ സജ്ജീകരണങ്ങളുമായാണ് പോലീസ് എത്തിയത്. പിടിച്ചപ്പോളാണ് അറിയുന്നത് ഇത് നായയാണ് എന്ന്. നിറയെ രോമങ്ങളും സിംഹത്തിന്റെ നിറവുമുള്ള നായയെ സിംഹത്തിന്റെ രീതിയിൽ രോമങ്ങൾ വെട്ടിയൊതുക്കി നിർത്തിയതാണ് അതിന്റെ ഉടമ.

Read More:തിടുക്കം കാട്ടല്ലേ… ചുവപ്പ് സിഗ്നല്‍ മറികടക്കുന്നവരുടെ ശ്രദ്ധയ്ക്ക്, കാത്തിരിക്കുന്നത് അപകടം: വീഡിയോ

എന്തുകൊണ്ടാണ് ഇങ്ങനെ നായയെ ഒരുക്കിയതെന്നു വ്യക്തമല്ലെങ്കിലും ഉടമയെ വിളിച്ചു വരുത്തിയാണ് പോലീസ് നായയെ കൈമാറിയത്. മുൻപ് ഇന്ത്യയിലെ ചില സംസ്ഥാനങ്ങളിൽ കൃഷിസ്ഥലത്ത് കുരങ്ങിന്റെ ശല്യം ഒഴിവാക്കാൻ നായയെ പെയിന്റ് അടിച്ച് പുലിയാക്കിയിരുന്നു. അതുപോലെയാവാം ഈ നായയെ സിംഹത്തിന്റെ രൂപത്തിലേക്ക് മാറ്റിയതെന്ന് കരുതാം.