തിരുവനന്തപുരം അതീവ ജാഗ്രതയിലേക്ക്; മാളുകളും ബീച്ചുകളും അടച്ചിടും

March 14, 2020

തിരുവനന്തപുരത്ത് 3 പേർക്ക് കൊറോണ സ്ഥിരീകരിച്ചതോടെ അതീവ ജാഗ്രതയിലാണ് തലസ്ഥാനം. കനത്ത ജാഗ്രത നിർദേശങ്ങളാണ് ജില്ലാ ഭരണകൂടം പുറത്തുവിട്ടിരിക്കുന്നത്. ആളുകൾ ഒത്തുകൂടാനുള്ള സാഹചര്യങ്ങൾ ഒരുപാടുള്ളതിനാൽ അതെല്ലാം ഒഴിവാക്കാനുള്ള നടപടികൾ കൈക്കൊള്ളുകയാണ് തിരുവനന്തപുരം.

ആളുകൾ വീടിനുള്ളിൽ തന്നെ കഴിയണമെന്നും അത്യാവശ്യം ഉണ്ടെങ്കിൽ മാത്രം പുറത്തിറങ്ങാവു എന്നുമാണ് നിർദേശം നൽകിയിരിക്കുന്നത്.

മാളുകളും ബീച്ചുകളും അടച്ചിടാനാണ് തീരുമാനം. ബീച്ചുകളിൽ സന്ദർശന വിലക്കാണ് ഏർപ്പെടുത്തിയിരിക്കുന്നത്. മാളുകളിൽ കൂട്ടമായി ആളുകൾ എത്താനുള്ള സാഹചര്യമുണ്ട്. അതിനാൽ മാളുകളും പൂർണമായും അടച്ചിടും.

Read More:അല്ലു അർജുന്റെ സൂപ്പർ കൂൾ ചുവടുകളുമായി ഐമ റോസ്മി; വീഡിയോ

രോഗം സ്ഥിരീകരിച്ചയാൾ വർക്കല സ്വദേശി ആയതിനാൽ വർക്കലയിലും കനത്ത ജാഗ്രത നിർദേശമാണ് നൽകിയിരിക്കുന്നത്. അതേസമയം ഇന്ത്യയിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 82 ആയി. ഇതിനോടകം രണ്ടു മരണങ്ങളും സംഭവിച്ചു.