വാശിപിടിക്കുമ്പോൾ കുട്ടികൾക്കിഷ്ടമുള്ള ഭക്ഷണം വാങ്ങിക്കൊടുക്കുന്ന മാതാപിതാക്കൾ അറിയാൻ…
കുട്ടികൾക്ക് എപ്പോഴും ഏറ്റവും മികച്ചത് മാത്രം നല്കാൻ ആഗ്രഹിക്കുന്നവരാണ് എല്ലാ മാതാപിതാക്കന്മാരും. എങ്കിലും എപ്പോഴും മാതാപിതാക്കന്മാർക്ക് തെറ്റുപറ്റുന്ന ഒരു മേഖലയാണ് കുട്ടികൾക്ക് നൽകുന്ന ഭക്ഷണം. കുട്ടികൾ വാശിപിടിക്കുമ്പോൾ അവർക്ക് ഇഷ്ടപെട്ട ഭക്ഷണങ്ങൾ വാങ്ങിനൽകുന്ന മാതാപിതാക്കളാണ് കൂടുതലും. എന്നാൽ ഇത് പലപ്പോഴും ഗുണനിലവാരം കുറഞ്ഞ ഭക്ഷണങ്ങൾ ആകാനും സാധ്യതയുണ്ട്.
കുട്ടികൾക്ക് ബ്രേക്ക് ഫാസ്റ്റ് കൊടുക്കുംമുമ്പ്:
കുട്ടികൾക്ക് പോഷകഗുണമുള്ള ഭക്ഷണങ്ങൾ നൽകാൻ ഓരോ മാതാപിതാക്കളും പ്രത്യേകം ശ്രദ്ധിക്കണം. കുട്ടികൾക്ക് രാവിലത്തെ ഭക്ഷണം നൽകുമ്പോഴാണ് ഏറ്റവും ശ്രദ്ധിക്കേണ്ടത്. നല്ല പഠനനിലവാരം പുലർത്താൻ പ്രഭാതഭക്ഷണം അത്യാവശ്യമാണെന്ന് പല പഠനത്തിലും പറയുന്നുണ്ട്. കുട്ടികളുടെ ഏകാഗ്രത വർധിപ്പിക്കാൻ പ്രഭാത ഭക്ഷണത്തിന് കഴിയും. അതുകൊണ്ടുതന്നെ രാവിലത്തെ ഭക്ഷണത്തിൽ പാൽ, മുട്ട, ധാന്യങ്ങൾ, പയർ വർഗങ്ങൾ എന്നിവ നിർബന്ധമായും ഉൾപ്പെടുത്തണം.
കുട്ടികൾക്ക് ലൈറ്റ് ഫുഡ് നൽകും മുൻപ് അറിയാൻ :
പകൽ സമയങ്ങളിലും കുട്ടികൾക്ക് ഭക്ഷണം നൽകേണ്ടത് അത്യാവശ്യമാണ്. പകൽ സമയങ്ങളിൽ ചെറിയ ഭക്ഷണമാണ് നല്ലത്. പഴ വർഗങ്ങൾ, പുഴുങ്ങിയ പയർ വർഗങ്ങൾ, അണ്ടിപ്പരിപ്പുകൾ, ബദാം, അവൽ നനച്ചത് എന്നിവ ഉൾപ്പെടുത്താവുന്നതാണ്.
രാത്രി ഭക്ഷണവും നല്ല ഉറക്കവും
കുട്ടികൾക്ക് രാത്രിയിലെ ഭക്ഷണം നൽകുമ്പോഴും പ്രത്യകം ശ്രദ്ധിക്കണം. രാത്രിയിൽ ഭക്ഷണം എട്ട് മണിക്ക് മുമ്പേ നല്കണം. ഭക്ഷണം കഴിച്ച് ഒരു മണിക്കൂറിന് ശേഷം മാത്രമേ ഉറങ്ങാൻ കുട്ടികളെ അനുവദിക്കാവൂ. കാരണം ഫുഡ് കഴിച്ച ഉടൻ ഉറങ്ങുന്നത് ദഹനത്തെ വളരെ പ്രതികൂലമായി ബാധിക്കും.
കുട്ടികളിൽ വളർത്തിയെടുക്കാം വെള്ളം കുടിക്കുന്ന രീതി:
വെള്ളം നന്നായി കുടിക്കേണ്ടതും കുട്ടികളുടെ വളർച്ചയിൽ അനിവാര്യമാണ്. ദിവസവും ഒരു മണിക്കൂർ ഇടവിട്ട് വെള്ളം കുടിക്കുന്ന ശീലം കുട്ടികളിൽ വളർത്തിയെടുക്കാൻ ശ്രദ്ധിക്കണം.