കൊവിഡ് 19- കെ എസ് ആർ ടി സി യിൽ ബയോമെട്രിക് പഞ്ചിങ് ഒഴിവാക്കി

March 9, 2020

കൊറോണ പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത പാലിക്കുകയാണ് കേരളം. ട്രെയിൻ യാത്രയും ബസ് യാത്രയുമൊക്കെ വളരെയധികം സൂക്ഷിച്ച് നടത്തേണ്ട സാഹചര്യത്തിൽ കെ എസ് ആർ ടി സി ബയോമെട്രിക് പഞ്ചിങ് ഒഴിവാക്കി.

ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പഞ്ചിങ് ഒഴിവാക്കനാണ് നിർദേശം. മന്ത്രി മന്ത്രി എ.കെ. ശശീന്ദ്രൻ ഇതു സംബന്ധിച്ചു കെഎസ്ആർടിസി ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർക്കു നിർദേശം നൽകി.

ബസുകളിൽ ജീവനക്കാർ മാസ്ക്ക് ഉപയോഗിക്കണമെന്നും മന്ത്രി നിദേശം നൽകി. കേരളത്തിൽ 6 പേർക്ക് ആണ് ഇപ്പോൾ കൊവിഡ് 19 സ്ഥിരീകരിച്ചത്. പത്തനംതിട്ടയിൽ അഞ്ചുപേർക്കും കൊച്ചിയിൽ ഒരാൾക്കുമാണ് റിപ്പോർട്ട് ചെയ്തത്.

 ജാഗ്രത നിർദേശങ്ങൾ പാലിക്കാതെ വിദേശത്ത് നിന്നുമെത്തിയവർ പ്രവർത്തിച്ചതിനാൽ പത്തനംതിട്ടയിലും മറ്റുമായി 3000 പേരാണ് നിരീക്ഷണത്തിൽ. ഇന്ത്യയില്‍ ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചവരുടെ എണ്ണം 42 ആയി.