ഇത് യു വി മഞ്ജു; ഇന്നത്തെ ലേഡീ സൂപ്പർസ്റ്റാർ; കൗതുകം ഈ ചിത്രം

March 14, 2020

ലോകമെങ്ങുമുള്ള മലയാളികൾക്കിടയിൽ നിരവധി ആരാധകരുള്ള താരമാണ് മഞ്ജു വാര്യർ. അഭിനയത്തിലെ മികവ് കൊണ്ടുമാത്രമല്ല ആരാധകരോടുള്ള സ്നേഹം കൊണ്ടുമാണ് മഞ്ജു എന്നും ആരാധകർക്ക് പ്രിയപ്പെട്ട താരമാകുന്നത്. താരത്തിന്റെ ഓരോ വിശേഷങ്ങളും ഏറെ ആവേശത്തോടെയാണ് ആരാധകർ സ്വീകരിക്കുന്നതും. ഇപ്പോഴിതാ മഞ്ജുവിന്റെ പഴയൊരു ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.

കലാലയ കാലത്തെ സന്തോഷമുള്ള ഒരു ഓർമ്മ പങ്കുവെച്ചിരിക്കുകാണ് താരം. കേന്ദ്ര മനുഷ്യശേഷി വികസന വകുപ്പിന്റെ നാഷണൽ ടാലന്റ് സെർച്ച് ആൻഡ് ട്രെയിനിങ് സ്കോളർഷിപ്പ് നേടിയ താരത്തിന്റെ പഴയ ഒരു പത്രകട്ടിങ്ങാണ് താരം പങ്കുവച്ചിരിക്കുന്നത്. ഭാരതനാട്യത്തിനാണ് താരത്തിന് സ്കോളർഷിപ്പ് ലഭിച്ചിരിക്കുന്നത്.

നൃത്തത്തിന്റെ പശ്ചാത്തലത്തിലൂടെയാണ് താരം സിനിമ ജീവിതവും ആരംഭിച്ചത്.

1995-ല്‍ പുറത്തിറങ്ങിയ ‘സാക്ഷ്യം’ എന്ന ചിത്രത്തിലൂടെയായിരുന്നു ചലച്ചിത്ര രംഗത്തേക്കുള്ള മഞ്ജു വാര്യരുടെ അരങ്ങേറ്റം. തുടര്‍ന്ന് ‘സല്ലാപം’ എന്ന ചിത്രത്തില്‍ നായിക കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് വെള്ളിത്തിരയില്‍ ശ്രദ്ധേയമായി. ഒരുകാലത്ത് സിനിമയില്‍ നിറഞ്ഞു നിന്ന താരം പിന്നീട് കുറേ കാലത്തേക്ക് വെള്ളിത്തിരയില്‍ അത്ര സജീവമായിരുന്നില്ല. പിന്നീട് 2014-ല്‍ തിയേറ്ററുകളിലെത്തിയ ‘ഹൗ ഓള്‍ഡ് ആര്‍ യു’ എന്ന ചിത്രത്തിലൂടെ മഞ്ജു വാര്യര്‍ വീണ്ടും സിനിമയില്‍ സജീവമായി. ധനുഷ് നായകനായെത്തിയ ‘അസുരന്‍’ എന്ന ചിത്രത്തിലൂടെ തമിഴിലേയ്ക്കും അരങ്ങേറ്റം കുറിച്ചു താരം. മഞ്ജുവിന്റേതായി അവസാനം വെള്ളിത്തിരയിൽ എത്തിയ ചിത്രം പ്രതിപൂവൻ കോഴിയാണ്.

ചതുർമുഖം, മരയ്ക്കാർ അറബിക്കടലിന്റെ സിംഹം, ലളിതം സുന്ദരം എന്നി ചിത്രങ്ങളാണ് മഞ്ജുവിന്റേതായി വെള്ളിത്തിരയിൽ ഒരുങ്ങുന്ന ചിത്രങ്ങൾ.