കടമറ്റത്തെ വനമാന്ത്രികനായി ജയസൂര്യ; 75 കോടി ബജറ്റിലൊരുങ്ങുന്ന ചിത്രത്തിന്റെ നിര്‍മാണം ഗോകുലം ഗോപാലന്‍

March 7, 2020

വെള്ളിത്തിരയില്‍ വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് ശ്രദ്ധേയനായ താരമാണ് ജയസൂര്യ. താരം കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രം ഒരുങ്ങുന്നു. ‘കത്തനാര്‍’ എന്നാണ് ചിത്രത്തിന്റെ പേര്.

ഫിലിപ്‌സ് ആന്‍ഡ് മങ്കിപെന്‍, ജോ ആന്‍ഡ് ദ് ബോയ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ റോജിന്‍ തോമസ് ആണ് പുതിയ ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ബിഗ് ബജറ്റിലൊരുങ്ങുന്ന ചിത്രത്തിന്റെ നിര്‍മാണം നിര്‍വഹിക്കുന്നത് ഗോകുലം ഗോപാലന്‍ ആണ്. 75 കോടി മുതല്‍മുടക്കിലാണ് ചിത്രം ഒരുങ്ങുന്നത്. ത്രിഡി ചിത്രമായിരിക്കും ‘കത്തനാര്‍’. ഇന്ത്യയില്‍ ആദ്യമായി വിര്‍ച്വല്‍ റിയാലിറ്റി പ്രൊഡക്ഷന്‍ സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്.

Read more: മഞ്ഞള്‍ പ്രസാദവും നെറ്റിയില്‍ ചാര്‍ത്തി, ആ രാത്രി മാഞ്ഞുപോയി….’ ഭാഷയുടെ അതിര്‍വരമ്പുകള്‍ ഭേദിച്ച ഈണങ്ങള്‍; ബോംബെ രവിയെ ഓര്‍ക്കുമ്പോള്‍…

എട്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്നു എന്ന് കരുതപ്പെടുന്ന മാന്ത്രികനായ വൈദികന്‍ കടമറ്റത്ത് കത്തനാരായാണ് ചിത്രത്തില്‍ ജയസൂര്യ എത്തുക. ആര്‍ രാമാനന്ദ് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. രണ്ട് ഭാഗങ്ങളായാണ് ചിത്രം പ്രദര്‍ശനത്തിനെത്തുക. രാമാനന്ദന്റെ വര്‍ഷങ്ങളായുള്ള ചരിത്ര ഗവേഷണത്തില്‍ നിന്നുമാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.