സൂപ്പർ മാർക്കറ്റിൽ ക്യൂ നിന്ന് അസുഖം വരുത്തേണ്ട; പകരം ഈ മാർഗങ്ങൾ സ്വീകരിക്കൂ..

March 17, 2020

കൊറോണ ഭീതി ആശങ്കയുയർത്തുമ്പോൾ അവശ്യ സാധനങ്ങൾ വാങ്ങി കൂട്ടാൻ ആളുകൾ തിരക്ക് പിടിക്കുകയാണ്. കൂട്ടം കൂടരുതെന്നും ആളുകൾ പരസ്പരം അകലം പാലിക്കണമെന്നും നിർദേശമുണ്ടെങ്കിലും സൂപ്പർ മാർക്കറ്റുകളിൽ ഇതൊന്നും പാലിക്കപ്പെടുന്നില്ല. അതീവ ജാഗ്രത വേണ്ട സമയത്ത് ഇങ്ങനെ പ്രവർത്തിക്കുന്നത് അപകടമാണ്.

ഇങ്ങനെയുള്ള സാഹചര്യത്തിൽ പരമാവധി സൂപ്പർ മാർക്കറ്റുകൾ ഒഴിവാക്കുക. കാരണം നിങ്ങൾക്ക് ആളുകളുമായി അടുത്തിടപഴകുകയും ക്യൂ നിൽക്കുകയും വേണ്ടി വരും. അതിനായി ഒറ്റപ്പെട്ട പലചരക്ക്, പച്ചക്കറി കടകൾ ആശ്രയിക്കാൻ ശ്രമിക്കുക.

എന്നും കടയിൽ പോയി വാങ്ങാൻ നിൽക്കരുത് . പരമാവധി ഒരുമിച്ച് ഒന്ന്, രണ്ട് ആഴ്ചയിലേക്കുള്ള സാധനങ്ങൾ വാങ്ങണം. കാരണം കഴിവതും വീട്ടിൽ തന്നെ ഇരിക്കേണ്ട സമയമാണിത്.

വലിയ പരിഭ്രാന്തിയിൽ സാധനങ്ങൾ തീർന്നു പോകുമെന്ന ആശങ്കയിൽ വാങ്ങിക്കൂട്ടേണ്ട ആവശ്യവും ഇല്ല. പുറത്ത് പരമാവധി വീട്ടിൽ നിന്നും ഒരാൾ മാത്രം പോകുക. പുറത്തു പോയിട്ട് വന്നാലുടൻ കുളിച്ച് വൃത്തിയായി ഇട്ടിരുന്ന വേഷം കഴുകിയിടാനും മറക്കരുത്.