ഹോളിവുഡ് നടന് ടോം ഹാങ്ക്സിനും ഭാര്യയ്ക്കും കൊവിഡ് 19 സ്ഥിരീകരിച്ചു
ഹോളിവുഡ് താരം ടോം ഹാങ്ക്സിനും ഭാര്യ റീത്ത വില്‍സനും കൊവിഡ് 19 സ്ഥിരീകരിച്ചു. സമൂഹമാധ്യമങ്ങളിലൂടെ താരംതന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഇരുവരും ഓസ്ട്രേലിയയില്‍ ഐസോലേഷനിലാണ്.
അതേസമയം ടോം ഹാങ്ക്സിനും ഭാര്യ റീത്ത വില്‍സനും ഉള്‍പ്പെടെ ഓസ്ട്രേലിയയില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം 136 ആയി. മൂന്ന് മരണങ്ങളും ഓസ്ട്രേലിയയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
നൂറിലധികം രാജ്യങ്ങളില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ കനത്ത ജാഗ്രതയിലാണ് ലോകം. കൊവിഡ് 19-ന്റെ പശ്ചാത്തലത്തില്‍ ഏപ്രില്‍ 15 വരെ ഇന്ത്യയിലേക്കുള്ള വീസകള്‍ റദ്ദ് ചെയ്തു. കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ കുവൈറ്റില്‍ രണ്ട് ആഴ്ചത്തേക്ക് പൊതു അവധിയായി പ്രഖ്യാപിച്ചു. കുവൈറ്റിലെ വിമാനത്താവളങ്ങളും അടച്ചു.
Read more: കൊവിഡ് 19- ഐപിഎല്‍ അടച്ചിട്ട മുറിയില്‍ നടത്തണമെന്ന് നിര്‍ദ്ദേശം
കൊവിഡ് 19 നെതിരെ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ കേരളവും ശക്തമാക്കി. സംസ്ഥാനത്ത് കനത്ത ജാഗ്രത തുടരുകയാണ്. വിവിധ ജില്ലകളിലായി കേരളത്തില്‍ 3,313 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3020 പേര് വീടുകളിലും 293 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്.