ലോക്ക് ഡൗൺ കാലത്ത് വീട്ടിൽ അടിയുണ്ടാക്കാനുള്ള പ്രധാന കാരണം- രസകരമായ ചിത്രം പങ്കുവെച്ച് അഹാന

April 30, 2020

നടൻ കൃഷ്ണകുമാറിന്റെ വീട് ഇപ്പോൾ ഒരു ഉത്സവത്തിന് തുല്യമാണ്. അച്ഛനും അമ്മയും നാലുമക്കളുമൊക്കെയായി ഡാൻസും പാട്ടും പാചകവുമൊക്കെയായി ആഘോഷമാണ്. അഹാനയും സഹോദരിമാരും ടിക് ടോക്കിലാണ് സജീവം. ഇപ്പോൾ വീട്ടിൽ പ്രധാനമായും അടിയുണ്ടാക്കുന്നതിന്റെ രസകരമായ കാരണം പങ്കുവെച്ചിരിക്കുകയാണ് അഹാന.

ഒരു വീഡിയോ ഷൂട്ട് ചെയ്യണമെങ്കിൽ എല്ലാവരും ശബ്ദമുണ്ടാക്കാതെയിരിക്കണം. ഇതിന്റെ പേരിലാണ് വഴക്കുണ്ടാക്കുക എന്ന് അഹാന രസകരമായി പങ്കുവയ്ക്കുന്നു.

മാത്രമല്ല, വീഡിയോ റെക്കോർഡ് ചെയ്യുന്ന റൂമിന്റെ ഡോറിൽ ഒരു നിർദേശവും ഉണ്ട്. ഈ ചിത്രമാണ് അഹാന പങ്കുവെച്ചിരിക്കുന്നത്. അഹാനയ്ക്ക് പിന്നാലെ ഇഷാനിയും സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച് കഴിഞ്ഞു. അഹാനയ്ക്കും ഇഷാനിക്കും പുറമെ ദിയക്കും ഹാൻസികയ്ക്കും ആരാധകർ ഏറെയുണ്ട്.