ഇത് ട്രാൻസിലെ ഫഹദ് അല്ലേ; വൈറലായി അപരൻ, വീഡിയോ

April 22, 2020

താരങ്ങളെപ്പോലെത്തന്നെ അവരുടെ അപരന്മാരും സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്. മലയാളത്തിൽ നിരവധി ആരാധകരുള്ള ഫഹദ് ഫാസിലിന്റെ അപരനാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഇടംനേടുന്നത്.

ഫഹദ് ഫാസിലിനെ നായകനാക്കി അൻവർ റഷീദ് സംവിധാനം ചെയ്ത ട്രാൻസിലെ കഥാപാത്രമായാണ് ഫഹദിന്റെ അപരൻ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ടിക് ടോക്ക് താരമായ അക്കി ബക്കെറാണ് ഫഹദിന്റെ രൂപസാദൃശ്യത്തിലെത്തി സോഷ്യൽ മീഡിയയിൽ താരമാകുന്നത്.

പലരും പറയാൻ ഭയപ്പെട്ട വിഷയവുമായെത്തി തിയേറ്ററുകളിൽ സമ്മിശ്ര പ്രതികരണം നേടിയ ചിത്രമാണ് ട്രാൻസ്. നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറിയ ഫഹദ് ഫാസിൽ നായകനായി എത്തിയ അൻവർ റഷീദ് ചിത്രം ‘ട്രാൻസ് നിരവധി വിമർശങ്ങളും ഏറ്റുവാങ്ങിയിരുന്നു.

ചിത്രത്തിൽ വിജു പ്രസാദ് എന്ന മോട്ടിവേഷൻ സ്‌പീക്കറായും ജോഷ്വാ കാൾട്ടൻ എന്ന ഫെയ്ത്ത് ഹീലറായും ഫഹദ് മികച്ച പ്രകടനം കാഴ്ച്ചവെച്ചിരുന്നു.