പഴയ ഗേളിക്ക് ഇന്നും മക്കളെക്കാൾ ചെറുപ്പം- കുടുംബ ചിത്രങ്ങളുമായി നദിയ മൊയ്തു

April 17, 2020

മലയാളികൾ എന്നും നെഞ്ചിലേറ്റിയ പ്രിയ നടിയാണ് നദിയ മൊയ്തു. ‘നോക്കെത്താ ദൂരത്ത് കണ്ണുംനട്ട്’ എന്ന ചിത്രത്തിലെ ഗേളിയായി മനസ് കവർന്ന നദിയ എൺപതുകളിലും തൊണ്ണൂറുകളിലും സ്റ്റൈൽ ഐക്കൺ തന്നെ ആയിരുന്നു.

കാലമിത്ര കഴിഞ്ഞിട്ടും നദിയയ്ക്ക് മാറ്റമൊന്നുമില്ല. പഴയ ഗേളിയുടെ ചുറുചുറുക്കും പ്രസരിപ്പും അതുപോലെ തന്നെയുണ്ട്. ഇപ്പോൾ മക്കൾക്കും ഭർത്താവിനും ഒപ്പമുള്ള കുടുംബ ചിത്രങ്ങൾ പങ്കുവയ്ക്കുകയാണ് നദിയ.

ചിത്രങ്ങളിൽ ആരാധകർ കമന്റ്റ് ചെയ്തിരിക്കുന്നത്, മക്കളെക്കാൾ ചെറുപ്പമാണല്ലോ എന്നാണ്. സിനിമയിൽ ഒരിടവേളയ്ക്ക് ശേഷം മടങ്ങിയെത്തി സജീവമായിരിക്കുകയാണ് നദിയ. അടുത്തിടെ ഇൻസ്റ്റഗ്രാമിൽ അക്കൗണ്ട് ആരംഭിച്ച നടി ആദ്യം പങ്കുവെച്ചതും ‘നോക്കെത്താ ദൂരത്ത് കണ്ണുംനട്ട്’ എന്ന ചിത്രത്തിലെ ഒരു ഫോട്ടോ ആയിരുന്നു.