പൂരപ്രേമികൾക്ക് നിരാശ വേണ്ട; കഴിഞ്ഞ കാലങ്ങളിലെ പൂരകാഴ്ചകളുമായി ഒരു ഓൺലൈൻ എക്സിബിഷൻ- ശ്രദ്ധേയ ആശയവുമായി ഫോട്ടോഗ്രാഫർ

April 16, 2020

മലയാളികളുടെ തന്നെ ഹൃദയമിടിപ്പായ തൃശൂർ പൂരം ഈ വർഷം കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഒഴിവാക്കിയത് ഏതൊരു പൂര പ്രേമിയെയും വിഷമത്തിലാഴ്ത്തിയിട്ടുണ്ടാകണം. ആനയും അമ്പാരിയുമില്ലാതെ ആളും ആരവുമില്ലാതെ പൂരപ്പറമ്പ് ഒഴിഞ്ഞ് ശക്തന്റെ തട്ടകം നിശബ്ദമായിരിക്കുന്ന ഒരു കാഴ്ച പലർക്കും സങ്കൽപ്പിക്കാൻ പോലും സാധിക്കുന്നുണ്ടാകില്ല. എന്നാൽ, പ്രതിരോധത്തിന്റെ ഭാഗമായി സ്വാഗതാർഹമായ തീരുമാനമെടുത്ത് കേരളം ഒറ്റകെട്ടായി നിൽക്കുകയാണ്.

View this post on Instagram

𝐓𝐇𝐑𝐈𝐒𝐒𝐔𝐑 𝐏𝐎𝐎𝐑𝐀𝐌 – "𝐨𝐧𝐥𝐢𝐧𝐞 𝐩𝐡𝐨𝐭𝐨𝐠𝐫𝐚𝐩𝐡𝐲 𝐞𝐱𝐡𝐢𝐛𝐢𝐭𝐢𝐨𝐧" , 𝐩𝐢𝐜 𝐧𝐨 – ( 23/𝟐𝟑 ) ___________________________________________ ~ ഉപചാരം ~ പകൽ പൂരത്തിന് ശേഷം വെടിക്കെട്ട് നടക്കുന്നു. അതിനുശേഷം ദേവിമാർ പരസ്പരം ഉപചാരം ചൊല്ലി ശ്രീമൂലസ്ഥാനത്തു നിന്നും അടുത്ത പൂരത്തിനു കാണാമെന്ന ചൊല്ലോടെ വിടവാങ്ങുന്നു. ഇതോടെ ഔപചാരികമായി പൂരം ചടങ്ങുകൾ ~ . . പരിമിതികൾ കൊണ്ട് കുറച്ചു ചിത്രങ്ങൾ മാത്രമേ റിപോസ്റ്റ് ചെയ്തിട്ടുള്ളു.. കൂടുതൽ ചിത്രങ്ങൾ കാണാൻ scroll ചെയ്ത് ഇൻസ്റാഗ്രാമിന്റെ താഴെ നോക്കുക…. എല്ലാ കൂട്ടുകാർക്കും online exhibition ഇഷ്ടമായെന്ന് കരുതുന്നു എല്ലാ കൂട്ടുകാർക്കും നന്ദി നമസ്കാരം 🔥🔥😘😘 . . @gokuldas.ks #thrissurpooram #vadakkumnathan #gokuldasphotography #thrissur

A post shared by Gokul Das K S (GD) || INDIA 🇮🇳 (@gokuldas.ks) on

പൂരം കാണാൻ പറ്റാത്ത സങ്കടം എന്നാൽ ഒരളവുവരെ പരിഹരിക്കാൻ ഒരു മാർഗം കണ്ടെത്തിയിരിക്കുകയാണ് തൃശ്ശൂർകാരനായ ഫോട്ടോഗ്രാഫർ ഗോകുൽ ദാസ്. വ്യത്യസ്തമായ ആശയങ്ങളിലൂടെ ശ്രദ്ധേയനായ ഗോകുൽ, പൂരമില്ലാത്ത സാഹചര്യത്തിൽ ഒരു ഓൺലൈൻ പൂര എക്സിബിഷൻ ഒരുക്കിയിരിക്കുകയാണ്.

View this post on Instagram

𝐓𝐇𝐑𝐈𝐒𝐒𝐔𝐑 𝐏𝐎𝐎𝐑𝐀𝐌 – "𝐨𝐧𝐥𝐢𝐧𝐞 𝐩𝐡𝐨𝐭𝐨𝐠𝐫𝐚𝐩𝐡𝐲 𝐞𝐱𝐡𝐢𝐛𝐢𝐭𝐢𝐨𝐧" , 𝐩𝐢𝐜 𝐧𝐨 – ( 2/23 ) __________________________________________ ~ തൃശ്ശൂർപ്പൂരം വിളംബരം ~ ശ്രീ നൈതലക്കാവിലമ്മയെ ശിരസ്സിലേന്തി വടക്കുംനാഥന്റെ തെക്കേ ഗോപുരവാതിൽ തുറന്ന് ഇതിഹാസ നായകൻ ഏകഛത്രാധിപതി തെച്ചിക്കോട്ടുകാവ്‌ രാചന്ദ്രൻ പൂരങ്ങളുടെ പൂരമായ തൃശ്ശൂർപ്പൂരം വിളംബരം ചെയ്യുന്നു. . . @gokuldas.ks #thrissurpooram #vadakkumnathan #gokuldasphotography #thrissur

A post shared by Gokul Das K S (GD) || INDIA 🇮🇳 (@gokuldas.ks) on

ഇതുവരെ ഗോകുൽ ക്യാമറയിൽ പകർത്തിയ പൂര ചിത്രങ്ങളാണ് ഇൻസ്റാഗ്രാമിലൂടെ പ്രദര്ശനമായി ഒരുക്കിയിരിക്കുന്നത്. കുറെ കാലങ്ങളായി മനസിലുള്ള ഒരു ആഗ്രഹമാണ് ഗോകുൽ ഓൺലൈൻ ഫോട്ടോഗ്രാഫി എക്സിബിഷനിലൂടെ സാധ്യമാക്കിയത്.