‘വാത്തി കമിംഗ്’- ‘മാസ്റ്റർ’ ചുവടുകളുമായി വിജയ് ഗാനത്തിന് നൃത്തം വെച്ച് ശില്പ ഷെട്ടി

April 28, 2020

‘മാസ്റ്റർ’ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിൽ വിജയ്, നൃത്തത്തിലൂടെയും പ്രസംഗത്തിലൂടെയുമാണ് കയ്യടി നേടിയത്. മാത്രമല്ല, ‘മാസ്റ്ററി’ലെ ഗാനത്തിനൊപ്പമുള്ള ‌വിജയ്‌യുടെ ചുവടുകൾ ടിക് ടോക്കിലൂടെ ലോകമെമ്പാടും വൈറലാകുകയും ചെയ്തു.

നടി ശില്പ ഷെട്ടി ഇപ്പോൾ വിജയ്‌യുടെ ഗാനത്തിന് നൃത്തം വയ്ക്കുകയാണ്. വാത്തി കമിംഗ് എന്ന ഹിറ്റ് ഗാനത്തിനാണ് ശിൽപയുടെ നൃത്തം. ടിക് ടോക്കിൽ സജീവമായ താരം, ദളപതി വിജയ്ക്ക് എന്ന അടിക്കുറിപ്പോടെയാണ്‌ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

വിജയ് ചിത്രം ‘ഖുശി’യി മക്കറീന എന്ന കഥാപാത്രമായി ശില്‍പ്പ ഷെട്ടി എത്തിയിരുന്നു. അതുകൊണ്ട് തന്നെ മക്കറീന വേറെ ലെവൽ എന്ന അടിക്കുറുപ്പോടെ ആരാധകരും വീഡിയോ പങ്കുവെച്ചിട്ടുണ്ട്.