ആരാധകർക്ക് 5000 രൂപ വീതം അക്കൗണ്ടിലേക്ക് നേരിട്ടയച്ച് നടൻ വിജയ്

April 25, 2020

അതിവേഗം വ്യാപിക്കുകയാണ് കൊവിഡ് 19. ഇന്ത്യയിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിട്ട് ഒരുമാസം പിന്നിടുകയാണ്. പലരും ജോലിക് പോകാൻ സാധിക്കാതെ ആശങ്കയിലുമാണ്. സാധാരണക്കാരെ സഹായിക്കാനായി സിനിമ താരങ്ങൾ ഇപ്പോൾ മുൻപന്തിയിലുണ്ട്.

തമിഴ് നടൻ വിജയ് സംസ്ഥാനങ്ങൾക്കും സിനിമ പ്രവർത്തകർക്കുമെല്ലാം സഹായം എത്തിച്ചിരുന്നു. ഇപ്പോൾ ആരാധകർക്കും സഹായമെത്തിക്കുകയാണ് താരം. തന്റെ ആരാധകർക്ക് 5000 രൂപ വീതം അക്കൗണ്ടിലേക്ക് അയച്ചിരിക്കുകയാണ് താരം.

അക്കൗണ്ടിലേക്ക് നേരിട്ട് പണം അയക്കുകയാണ് വിജയ്. 50 ലക്ഷം രൂപയാണ് വിജയ് ആരാധകര്‍ക്കായി നല്‍കുന്നത്. ആരാധകർ തന്നെ ട്വിറ്ററിലൂടെ ഇക്കാര്യം പങ്കുവെച്ചത്.

മുൻപ് പ്രധാനമന്ത്രിയുടെ ഫണ്ടിലേക്ക് 25 ലക്ഷം, തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നദിയിലേക്ക് 50 ലക്ഷവും കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷവും നൽകിയിരുന്നു. അതിനൊപ്പം ഫെഫ്സിയിലേക്ക് 25 ലക്ഷം, കര്‍ണാടക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് ലക്ഷം, ആന്ധ്രാ, തെലങ്കാന, പോണ്ടിച്ചേരി എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാരുടെ ദുരിതാശ്വാസ നിധികളിലേക്ക് അഞ്ച് ലക്ഷം വീതവും താരം നൽകിയിരുന്നു.