കാതിൽ തേൻമഴയായി നിറഞ്ഞ് അഹാന- മനോഹര ഗാനവുമായി നടി

May 9, 2020

യുവനടിമാരിൽ ശ്രദ്ധേയയാണ് അഹാന കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകളായ അഹാന, ഈ ലോക്ക് ഡൗൺ കാലത്ത് വളരെയധികം തിരക്കിലാണ്. സഹോദരിമാർക്കൊപ്പം നൃത്തം, ടിക്ക് ടോക്ക്, പാചകം തുടങ്ങി ലോക്ക് ഡൗൺ ആഘോഷങ്ങളിലാണ് അഹാന.

അഭിനയത്തിൽ മാത്രമല്ല, പാട്ടിലും മിടുക്കിയാണെന്ന് അഹാന മുൻപ് തന്നെ തെളിയിച്ചിരുന്നു. ഇപ്പോൾ വീണ്ടും ഒരു മനോഹര ഗാനവുമായി എത്തിയിരിക്കുകയാണ് നടി. കാതിൽ തേൻ മഴയായി പാടൂ എന്ന മലയാളികളുടെ പ്രിയ ഗാനമാണ് അഹാന പാടുന്നത്.

View this post on Instagram

Kaathil Thenmazhayaai ✨❤️

A post shared by Ahaana Krishna (@ahaana_krishna) on

യാതൊരു വാദ്യോപകരണത്തിന്റെയും സഹായമില്ലാതെയാണ് അഹാന പാടുന്നത്. നിരവധി താരങ്ങൾ അഹാനയുടെ പാട്ടിന് അഭിനന്ദനമറിയിച്ചിട്ടുണ്ട്.

Story highlights-ahaana krishna singing beautiful Malayalam song