ലോക്ക് ഡൗൺ: കൂടെ കളിക്കാൻ ആളില്ല, നായക്കുട്ടിക്കൊപ്പം ഒളിച്ചുകളിച്ച് കൊച്ചുമിടുക്കി, വീഡിയോ

May 10, 2020

ലോക്ക് ഡൗൺ ആയതിനാൽ പുറത്തിറങ്ങാൻ കഴിയില്ല, അതുകൊണ്ട്തന്നെ പുറത്തിറങ്ങി കളിക്കാൻ കഴിയാത്തതിന്റെ ദുഖത്തിലാണ് മിക്ക കുട്ടികളും. ഇത്തരത്തിൽ വീടുകളിൽ കഴിയുന്ന കുട്ടികൾക്ക് മിക്കപ്പോഴും തുണയാകാറുള്ളത് വളർത്തുമൃഗങ്ങളാണ്. ഇപ്പോഴിതാ അത്തരത്തിൽ ഒരു വീഡിയോയാണ് ശ്രദ്ധയാകർഷിക്കുന്നത്.

കുട്ടിയുടെ നിർദ്ദേശപ്രകാരമാണ് നായ കളിക്കുന്നത്. കുട്ടി എണ്ണാൻ പറയുമ്പോൾ തിരിഞ്ഞുനിൽക്കുന്നതും ഇടയ്ക്ക് ഒളികണ്ണിട്ട് നോക്കുന്നതും കാണാം. പിന്നീട് കുട്ടി പറയുമ്പോൾ ആളെ കണ്ടുപിടിക്കാൻ ഓടുന്നതും വീഡിയോയിൽ ദൃശ്യമാകുന്നുണ്ട്.

Read also: ലോക്ക് ഡൗൺ കാലത്ത് ചുവരിൽ വർണ്ണവിസ്‌മയം തീർത്ത് ഒരു കലാകാരി; വീഡിയോ

ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കപ്പെട്ട ഈ ഒളിച്ചുകളി ഇതിനോടകം നിരവധി ആളുകൾ കണ്ടുകഴിഞ്ഞു. രസകരമായ ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ടതോടെ സഹോദരങ്ങൾ ഇല്ലാത്ത കുട്ടികൾക്ക് വളർത്തുമൃഗങ്ങളെ എങ്കിലും വാങ്ങി നൽകണമെന്നാണ് കാഴ്ചക്കാർ ആവശ്യപ്പെടുന്നത്.

Story Highlights:  dog play hide and seek with little girl