‘കുടയല്ല, വടി’; ചിരിപ്പിച്ച് ഒരു തമാശക്കാരി അമ്മൂമ്മയും അപ്പൂപ്പനും- സ്നേഹം നിറഞ്ഞ വീഡിയോ

പ്രായം കൂടുമ്പോൾ പ്രണയവും സന്തോഷവുമൊക്കെ നഷ്ടമാകുമെന്ന് വിചാരിക്കുന്നവരാണ് അധികവും. എന്നാൽ ജോലി തിരക്കിലും ജീവിതത്തിലെ പ്രതിസന്ധികളിലും സ്വയം സ്നേഹിക്കാൻ മറന്ന ചെറുപ്പക്കാർക്ക് അറിയില്ല, വാർധക്യം ആഘോഷമാക്കുന്നവരാണ് നമുക്ക് ചുറ്റുമുള്ളതെന്ന്.

സ്നേഹവും കുസൃതിയുമൊക്കെ പങ്കുവയ്ക്കുന്ന വൃദ്ധ ദമ്പതികളുടെ ഒട്ടേറെ വീഡിയോകൾ മുൻപും കണ്ടിട്ടുണ്ട്. എന്നാൽ തമാശകൊണ്ട് പൊട്ടിച്ചിരിപ്പിക്കുകയാണ് ഒരു അമ്മൂമ്മ.

മഴയും കണ്ട് ഒരു അമ്മൂമ്മയും അപ്പൂപ്പനും വരാന്തയിൽ ഇരിക്കുകയാണ് . അതിനിടയിൽ അപ്പൂപ്പനോട് തെങ്ങിന് കായ് വരുന്നില്ല, വളം മേടിച്ചിടണം എന്ന് അമ്മൂമ്മ പറയുന്നുണ്ട്.