നാലാം ഘട്ട ലോക്ക്ഡൗൺ: മാർഗനിർദ്ദേശങ്ങൾ

May 17, 2020

രാജ്യത്ത് ലോക്ക്ഡൗൺ മെയ് 31 വരെ നീട്ടിയ സാഹചര്യത്തിൽ നാലാംഘട്ട ലോക്ക്ഡൗണിന്‍റെ മാര്‍ഗനിര്‍ദേശം പുറത്തിറക്കി. ദേശീയ ദുരന്തനിവാരണ അതോറിറ്റിയാണ് ഉത്തരവിറക്കിയത്.

രാജ്യത്തെ നിയന്ത്രണങ്ങൾ ഇങ്ങനെ:

  • *പ്രാദേശിക മെഡിക്കല്‍ ആവശ്യങ്ങള്‍, എയര്‍ ആംബുലന്‍സ് എന്നിവ ഒഴികെയുള്ള വിമാന സര്‍വീസ് ഉണ്ടാകില്ല.
  • *ആരാധാനലയങ്ങളും തുറക്കില്ല.
  • *സ്‌കൂളുകള്‍, കോളേജുകള്‍, മറ്റ് പരിശീലന കേന്ദ്രങ്ങള്‍ എന്നിവ തുറക്കില്ല. ഓണ്‍ലൈന്‍/ വിദൂര വിദ്യാഭ്യാസം അനുവദിക്കും
  • *ഹോട്ടലുകള്‍ റസ്‌റ്റോറന്റുകള്‍ എന്നിവ അടഞ്ഞു കിടക്കും. മാളുകൾ, ജിംനേഷ്യങ്ങൾ, പാർക്കുകൾ, ബാറുകൾ, ഓഡിറ്റോറിയങ്ങൾ, സിനിമ തിയേറ്ററുകള്‍, എന്നിവ തുറക്കില്ല. ഹോം ഡെലിവറികൾക്കായി റസ്റ്ററൻ്റുകൾക്ക് അടുക്കളകൾ പ്രവർത്തിപ്പിക്കാം.
  • *ബസ് സ്റ്റേഷനുകൾ, റെയിൽവേ സ്റ്റേഷനുകൾ, എയർപോർട്ടുകൾ എന്നിവിടങ്ങളിലെ കാൻ്റീനുകൾക്ക് പ്രവർത്തനാനുമതിയുണ്ട്.
  • *എല്ലാ സാമൂഹിക,രാഷ്ട്രീയ, കായിക, വിനോദ, മതപരമായ ചടങ്ങുകള്‍ തുടങ്ങിയവക്കും അനുമതി ഇല്ല.
  • *സ്പോർട്സ് കോംപ്ലക്സുകളും സ്റ്റേഡിയങ്ങളും തുറക്കാം. എന്നാൽ കാഴ്ചക്കാരെ അനുവദിക്കില്ല.
  • *വിമാന, മെട്രോ റെയില്‍ സര്‍വീസ് അനുവദിക്കില്ല. രാജ്യാന്തര-ആഭ്യന്തര വിമാന സർവീസുകൾ മെയ് 31 വരെ പ്രവർത്തനം നടത്തില്ല.
  • *മെയ് 18 മുതൽ മാളുകളിലെയും കണ്ടെയ്ന്മെൻ്റ് സോണുകളിലെയും ഒഴികെയുള്ള ഷോപ്പുകൾ തുറന്നു പ്രവർത്തിക്കും. പക്ഷേ, പ്രവർത്തനത്തിന് സമയക്രമം ഉണ്ടാവും.
  • * ഓൺലൈൻ ലേണിംഗ് പ്രോത്സാഹിപ്പിക്കും.

Story Highlights: fourth stage lock down restrictions