‘കിറ്റി’യോട് കുറുമ്പ് കാട്ടി ‘യായ’; വൈറലായി അപൂർവ സ്നേഹത്തിന്റെ ക്യൂട്ട് വീഡിയോ
June 23, 2020

മനുഷ്യരെപോലെതന്നെ പക്ഷികൾക്കും മൃഗങ്ങൾക്കുമൊക്കെ ആരാധകരുണ്ട്. ഇപ്പോഴിതാ സമൂഹമാധ്യമങ്ങളുടെ മുഴുവൻ ശ്രദ്ധ നേടുകയാണ് ‘യായ’ എന്ന കുട്ടികുറുമ്പൻ കുരങ്ങനും കിറ്റി എന്ന പൂച്ചക്കുട്ടിയും. ഇരുവരുടെയും അപൂർവ സൗഹൃദത്തിന്റെ വീഡിയോ ഇതിനോടകം തന്നെനിരവധിപ്പേർ കണ്ടുകഴിഞ്ഞു.
‘യായ’ സമൂഹമാധ്യമങ്ങളിൽ നിരവധി ആരാധകരുള്ള കുരങ്ങനാണ്. യായയുടെ നിരവധി ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്. കുട്ടിയുടുപ്പും ധരിച്ചെത്തുന്ന യായ സോഷ്യൽ മീഡിയയുടെ ഇഷ്ടതാരമാണ്.
ഇപ്പോഴിതാ കിറ്റി പൂച്ചയുടെ പുറത്തുകയറിയും ഓടിക്കളിച്ചുമൊക്കെ നടക്കുകയാണ് യായ. കുറുമ്പ് കാട്ടുന്ന യായയുടെ അടുത്തേക്ക് കുട്ടിയുടുപ്പിട്ട മറ്റൊരു കുരങ്ങനും ഇടയ്ക്ക് വരുന്നുണ്ട്. ഒരു പിടി സ്നേഹവും വാത്സല്യവുമൊക്കെ തുളുമ്പുന്നുണ്ട് ഈ വീഡിയോയിൽ.
Story Highlights: Adorable video of kitty and yaya