സൂം ചെയ്ത ചിത്രം ആരുടേത്.. സോഷ്യൽ മീഡിയയുടെ തല പുകച്ച് ഒരു ചിത്രം
സൈബർ ലോകത്ത് ചിത്രങ്ങൾക്കും വീഡിയോകൾക്കും പുറമെ കൗതുകം നിറഞ്ഞ നിരവധി ഗെയിമുകളും ചർച്ചയാകാറുണ്ട്. ചിത്രത്തിൽ ഒളിഞ്ഞിരിക്കുന്ന മൃഗത്തെ കണ്ടെത്താൻ ആവശ്യപ്പെടുന്ന നിരവധി പോസ്റ്റുകൾ ട്വിറ്ററിൽ വൈറലായിരുന്നു. ഇപ്പോഴിതാ അത്തരത്തിൽ ഒരു ചിത്രമാണ് സോഷ്യൽ ലോകത്ത് ചർച്ചയാകുന്നത്.
എന്നാൽ ഇത്തവണ പതിവിൽ നിന്നും വ്യത്യസ്തമായി സൂം ചെയ്തിരിക്കുന്നത് ഏത് ജീവിയുടെ ചിതമാണെന്ന് കണ്ടെത്താനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഐ എ എസ് ഉദ്യോഗസ്ഥനായ ഡോ ജെ കെ സോണിയാണ് ട്വിറ്ററിലൂടെ ചിത്രം പങ്കുവെച്ചിരിക്കുന്നത്.
So dear friends,
— Dr. JK Soni, IAS (@Jksoniias) June 25, 2020
Can you identify what is this in photo ??? 😊
You must appreciate that #Nature is the finest, biggest and most versatile artist.
Nature nurtures! pic.twitter.com/0JgFiLhfQU
Read also: ലോക്ക് ഡൗൺ പ്രതിസന്ധിയിൽ വലഞ്ഞ ഗ്രാമത്തിൽ 800 പേർക്ക് തൊഴിൽ നൽകി മാതൃകയായി ഒരു കളക്ടർ
സൂക്ഷിച്ചുനോക്കിയാൽ രണ്ടു കണ്ണുകൾ മാത്രം കൃത്യമായി മനസിലാകും. നീലയും, സ്വർണ്ണനിറവും, കറുപ്പും എല്ലാം കലർന്ന നിറത്തിലാണ് ജീവിയുടെ രൂപം. ചിത്രം പങ്കുവെച്ചതുമുതൽ വ്യത്യസ്തമായ ഉത്തരങ്ങളുമായി നിരവധിപ്പേർ എത്തുന്നുണ്ട്. എന്നാൽ അവസാനം കൃത്യമായ ഉത്തരം ജെ കെ സോണി തന്നെ പങ്കുവെച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയുടെ തല പുകച്ച ഈ ചിത്രം ഒരു മുതലയുടേതാണ്.
So dear friends,
— Dr. JK Soni, IAS (@Jksoniias) June 25, 2020
Can you identify what is this in photo ??? 😊
You must appreciate that #Nature is the finest, biggest and most versatile artist.
Nature nurtures! pic.twitter.com/0JgFiLhfQU
Story Highlights: Can you identify what is in this photo viral image