ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 65.61 ലക്ഷം കടന്നു

June 4, 2020
Covid 19 worldwide updates

മാസങ്ങളായി കൊവിഡ് 19 എന്ന മഹാമാരിക്കെതിരായ പോരാട്ടത്തിലാണ് ലോകം. ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നിലയുറപ്പിക്കുമ്പോഴും പൂര്‍ണമായും നിയന്ത്രണ വിധേയമായിട്ടില്ല കൊറോണ വൈറസ് വ്യാപനം എന്നതാണ് വാസ്തവം. ലോകത്ത് 65.61 കടന്നു രോഗികളുടെ എണ്ണം. കഴിഞ്ഞ 24 മണിക്കൂറിനിള്ളില്‍ ഒരു ലക്ഷത്തിലേറെ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു എന്നതും ആശങ്കയുയര്‍ത്തുന്നു.

65,61,792 പേര്‍ക്കാണ് ഇതുവരെ ലോകത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ചത്. ഇവരില്‍ 3,86,779 പേര്‍ മരണത്തിന് കീഴടങ്ങി. വിവിധ രാജ്യങ്ങളിലെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ അമേരിക്കിയിലാണ് കൊവിഡ് രൂക്ഷമായ പ്രതിസന്ധി ഉണ്ടാക്കിയതെന്ന് വ്യക്തമാകും. 24 മണിക്കൂറിനുള്ളില്‍ 20,322 പേര്‍ക്കാണ് അമേരിക്കയില്‍ രോഗം സ്ഥിരീകരിച്ചത്. 1081 മരണങ്ങളും കഴിഞ്ഞ ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്തു.

അമേരിക്കയിലെ ആകെ രോഗികളുടെ എണ്ണം 19-ലക്ഷത്തിലും അധികമാണ്. മരണ നിരക്ക് ഒരു ലക്ഷവും കടന്നു. അതേസമയം ആറ് ലക്ഷത്തോട് അടുക്കുന്നു ബ്രസീലിലേയും രേഗികളുടെ എണ്ണം. ഇതുവരെ 5.84 ലക്ഷം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 32,528 മരണങ്ങളും ബ്രസീലില്‍ റിപ്പോര്‍ട്ട് ചെയ്തു.

4.32 ലക്ഷം പേര്‍ക്ക് റഷ്യയിലും കൊവിഡ് സ്ഥിരീകരിച്ചു. 52,000 പിന്നിട്ടു റഷ്യയിലെ കൊവിഡ് മരണനിരക്ക്. അതേസമയം സ്‌പെയിനിലും ബ്രട്ടണിലും ഇറ്റലിയിലും രോഗികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ട് എന്ന റിപ്പോര്‍ട്ട് കൂടുതല്‍ പ്രതീക്ഷ പകരുന്നുണ്ട്. ഇതുവരെ ലോകത്ത് കൊവിഡ് രോഗത്തില്‍ നിന്നും 31,64,253 പേര്‍ മുക്തരായി. 30,14,905 പേരാണ് നിലവില്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്.

Story highlights: Covid 19 corona virus worldwide updates