എന്തൊരു കരുതലാണ്…! വീല്‍ചെയറിലുള്ള ബാലനെ സുരക്ഷിതമായി മുന്നോട്ട് നയിച്ച് വളര്‍ത്തുനായ: മനസ്സുനിറയ്ക്കും ഈ സ്‌നേഹക്കാഴ്ച
രസകരവും കൗതുകം നിറഞ്ഞതുമായ കാഴ്ചകള്‍ ഇടയ്ക്കിടെ സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടാറുണ്ട്. ഇത്തരം കാഴ്ചകള്‍ക്ക് ആരാധകരും ഏറെയാണ്. ചില ദൃശ്യങ്ങള്‍ വളരെ വേഗത്തിലാണ് സമൂഹമാധ്യങ്ങളില്‍ വൈറലാകുന്നതും. കാഴ്ചക്കാരുടെ മനസ്സ് നിറയ്ക്കുന്ന ഒരു സ്‌നേഹക്കാഴ്ചയുടെ വീഡിയോ ശ്രദ്ധ നേടുന്നു.
ഒരു നായയാണ് ഈ വീഡിയോയിലെ താരം. ഉടമയോട് സ്‌നേഹവും വിശ്വസ്തതയും കാട്ടുന്ന വളര്‍ത്തുനായകളുടെ വീഡിയോകള്‍ പല തവണ സമൂഹമാധ്യമങ്ങളില്‍ ഇടം നേടിയിട്ടുണ്ട്. ആ ഗണത്തിലേയ്ക്ക് ഇതാ പുതിയ ഒരെണ്ണം കൂടി.
ഒരു വളര്‍ത്തുനായയ്ക്ക് തന്റെ ഉടമയോടുള്ള സ്‌നേഹവും കരുതലും എത്ര വലുതാണെന്ന് ബോധ്യപ്പെടുത്തുന്നതാണ് ഈ വീഡിയോ. ഭിന്നശേഷിക്കാരനായ ഒരു ബാലനാണ് വീല്‍ചെയറില്‍ നയിക്കുകയാണ് നായ. തിരക്കേറിയ ഇടമായിരുന്നിട്ടും വീല്‍ ചെയറില്‍ സുരക്ഷിതനായി ഉടമയെ നായ മുന്നോട്ട് നയിക്കുന്നു. മുന്‍കാലുകള്‍ക്കൊണ്ട് വീല്‍ചെയര്‍ നിയന്ത്രിക്കുന്ന നായ കാഴചക്കാരുടെ മനസ്സും നിറയ്ക്കുന്നു. നിരവധിപ്പേര്‍ ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നുണ്ട്.
Story highlights: Dog pushing wheelchair of specially-abled boy
The best time to make friends is before you need them😳 pic.twitter.com/B9zl7pZt9B
— Susanta Nanda IFS (@susantananda3) June 1, 2020