കുന്നിൻചെരുവിലൂടെ ഊർന്നിറങ്ങി ആനകൾ; രസകരം ഈ വീഡിയോ

June 23, 2020
Elephant

ആനക്കാഴ്ചകൾക്ക് സമൂഹമാധ്യമങ്ങളിൽ നിറഞ്ഞ സ്വീകാര്യതാണ് ലഭിക്കാറുള്ളത്. മനുഷ്യനെപ്പോലെത്തന്നെ കുറുമ്പും കുസൃതിയും നിറഞ്ഞതും ചിലപ്പോൾ മനുഷ്യനേക്കാൾ വിവേകത്തോടെ പെരുമാറുന്നതുമായ ആനകളുടെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ സ്ഥാനം പിടിക്കാറുണ്ട്.

ചക്കപറിക്കാനായി മരം കയറുന്ന ആനയുടെ വീഡിയോയും, പൊതിച്ചോർ തുറന്ന് കഴിക്കുന്ന ആനയുടെ ദൃശ്യങ്ങളുമൊക്കെ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇപ്പോഴിതാ കുഞ്ഞുങ്ങളെപ്പോലെ കുസൃതിതുളുമ്പുന്ന ആനക്കൂട്ടങ്ങളുടെ രസകരമായ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ചിരിപടർത്തുന്നത്.

കുന്നിൻ ചെരുവിലൂടെ ഊർന്നിറങ്ങുന്ന ആനകളെയാണ് വീഡിയോയിൽ കാണുന്നത്. പൊതുവെ കുത്തനെയുള്ള ഇറക്കങ്ങൾ ആനകൾക്ക് വളരെ ശ്രമകരമാണ്. ഇരുന്നും കിടന്നും ഊർന്ന് നീങ്ങിയുമൊക്കെയാണ് ആനകൾ കുനിറങ്ങുന്നത്.

Read also: ഫുട്ബോളിന്റെ വലുപ്പമുള്ള മുട്ട; രഹസ്യം കണ്ടെത്തി ശാസ്ത്രലോകം

കുന്നിറങ്ങാൻ പേടിച്ചുനിൽകുന്ന ആനക്കുട്ടിയെ പിന്നിൽ നിന്നും മറ്റൊരു ആനക്കുട്ടി തള്ളിവിടുന്നതും, പിന്നീട് അവൻ അവിടെ കിടന്ന് ഊർന്നുവരുന്നതുമാണ് കാഴ്ചക്കാരിൽ ചിരി പടർത്തുന്നത്. ഐ എഫ് എസ് ഉദ്യോഗസ്ഥനായ സുശാന്ത് നന്ദയാണ് ഈ വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്. ചിരി പടർത്തിയ വീഡിയോയ്ക്ക് നിരവധി കമന്റുകളും വരുന്നുണ്ട്.

Story Highlights: elephant slide down video