ടച്ചിങ്‌സ് ആപ്പ് കാരണം പൊല്ലാപ്പിലായ നടൻ റോണി- ഗുലുമാൽ വീഡിയോ

June 9, 2020

ഗുലുമാൽ ഓൺലൈനിലൂടെ അനൂപ് പന്തളം നൽകുന്ന സെലിബ്രിറ്റി പ്രാങ്ക് വീഡിയോകൾ ഇപ്പോൾ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട പരിപാടിയായി മാറിക്കഴിഞ്ഞു. ലോക്ക് ഡൗൺ കാരണം ഫോൺ കോളുകളിലൂടെയാണ് അനൂപ് പന്തളം പ്രാങ്കുകൾ ഒരുക്കുന്നത്. ഇപ്പോൾ നടനും ഡോക്ടറുമായ റോണിക്കാണ് ഒരു ഗുലുമാൽ പണി കിട്ടിയത്.

‘കെട്ട്യോളാണ് എന്റെ മാലാഖ’ എന്ന ചിത്രത്തിന്റെ സംവിധായകന്‍ നിസാമും ചിത്രത്തിന്റെ എഡിറ്റര്‍ നൗഫലും ചേർന്നാണ് അനൂപ് പന്തളം വഴി റോണിക്ക് പ്രാങ്ക് നൽകിയത്.

ബെവ്Q ആപ്പിന് പിന്നാലെ ‌ടച്ചിങ്‌സിനായി ടച്ചിങ്Q എന്നൊരു ആപ്ലിക്കേഷന്‍ തുടങ്ങുന്നുണ്ടെന്നും അതിനായി റോണി ആശംസകൾ അറിയിക്കണം എന്നുമാണ് അനൂപ് പറഞ്ഞത്. ആനന്ദ് സുലൈമാൻ എന്ന പേരിലാണ് റോണിയെ അനൂപ് വിളിച്ചത്.

Read More:‘രാഷ്ട്രത്തെ ഉയര്‍ത്തിപ്പിടിച്ച പെണ്‍കരുത്ത്’; കര്‍ണം മല്ലേശ്വരിയുടെ ജീവിതം വെള്ളിത്തിരയിലേയ്ക്ക്‌

രസകരമായ ഇവരുടെ സംഭാഷണം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുകയാണ്. ഗുലുമാൽ ഓൺലൈൻ എന്ന യൂട്യൂബ് ചാനലിലും അനൂപ് പന്തളത്തിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലും വീഡിയോകൾ ലഭ്യമാണ്.

Gulumal online prank with actor rony