‘രാഷ്ട്രത്തെ ഉയര്‍ത്തിപ്പിടിച്ച പെണ്‍കരുത്ത്’; കര്‍ണം മല്ലേശ്വരിയുടെ ജീവിതം വെള്ളിത്തിരയിലേയ്ക്ക്‌

Karnam Malleswari

കര്‍ണം മല്ലേശ്വരിയുടെ ജീവിതം സിനിമയാകുന്നു. ഒളിംപിക്‌സില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയാണ് കര്‍ണം മല്ലേശരി. ഭാരോദ്വഹന താരമായ കര്‍ണം മല്ലേശ്വരി കായികലോകത്ത് തന്നെ ഏറെ ശ്രദ്ധേയമാണ്.

അതേസമയം ചിത്രത്തിന്റെ പേര് പുറത്തുവിട്ടിട്ടില്ല. തെലുങ്കിലായിരിയ്ക്കും സിനിമ ഒരുങ്ങുക. സഞ്ജന റെഡ്ഡിയാണ് സംവിധാനം നിര്‍വഹിക്കുന്നത്. കര്‍ണം മല്ലേശ്വരിയുടെ പിറന്നാള്‍ ദിനത്തോട് അനുബന്ധിച്ചാണ് ജീവിതം സിനിമയാകുന്ന വിവരം നിര്‍മാതാക്കള്‍ പുറത്തുവിട്ടത്. രാഷ്ട്രത്തെ ഉയര്‍ത്തിപ്പിടിച്ച പെണ്ണിന്റെ കഥ എന്നാണ് സിനിമയുടെ ടാഗ് ലൈന്‍.

Read more: ‘റോബോട്ടേ ഒരു ഓംലറ്റ് ഉണ്ടാക്കിക്കൊണ്ടു വരൂ’ എന്നു പറഞ്ഞാല്‍…. ദാ എത്തി ഓംലറ്റ്‌

കൊന ഫിലിം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കൊന വെങ്കടും എം വി വി സത്യ നാരായണനും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. 2000-ത്തിലെ ഡിസ്‌നി ഒളിംപിക്‌സിലാണ് ഭാരോദ്വഹനത്തില്‍ കര്‍ണം മല്ലേശ്വരി വെങ്കല മെഡല്‍ നേടിയത്.

Story highlights: Weightlifter Karnam Malleswari’s life to be made film