കൊതുക് നശീകരണത്തിന് ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

June 26, 2020
Mosquito

കൊറോണ വൈറസിന് പിന്നാലെ കേരളത്തിന്റെ വിവിധ ഇടങ്ങളിൽ ഡെങ്കിപ്പനിയും പിടിമുറുക്കിയിരിക്കുകയാണ്. കൊതുക് നശീകരണമാണ് ഇതിനുള്ള പ്രധാന പ്രതിവിധി.

കൊതുകുകൾ പടരാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. എറിഞ്ഞുകളയുന്ന പ്ലാസ്റ്റിക് പാത്രങ്ങൾ, ചിരട്ട, പ്ലാസ്റ്റിക് കവറുകൾ, മുട്ടത്തോട് തുടങ്ങി ചെറിയ അളവിൽ വെള്ളം കെട്ടികിടക്കുന്നിടത്തുവരെ കൊതുകുകൾ വളരാം. അതിനാൽ എപ്പോഴും വീടും പരിസരവും ശുചിയായി സൂക്ഷിക്കണം. ഫ്രിഡ്ജിനടിയിലെ ട്രേയിലെ വെള്ളവും ഇടയ്ക്കിടെ മാറ്റേണ്ടതാണ്.

Read also: പ്രായത്തെ വെറും നമ്പറാക്കി മുത്തശ്ശിയുടെ യോഗ; വേറെ ലെവൽ എന്ന് സോഷ്യൽ മീഡിയ

വൈകുന്നേര സമയങ്ങളിലാണ് കൂടുതലും കൊതുകുകൾ വരുക. ഈ സമയത്ത് ജനലുകളും വാതിലുകളും അടച്ചുവെന്ന് ഉറപ്പുവരുത്തണം. എന്നാൽ പകൽ സമയത്താണ് ഈഡിസ് കൊതുകുകൾ കടിക്കുന്നത്. അതിനാൽ വസ്ത്രധാരണത്തിലും അതീവ ശ്രദ്ധ ചെലുത്തണം. കുട്ടികൾക്കും മറ്റും ശരീരം മുഴുവൻ കവർ ചെയ്യുന്ന വസ്ത്രങ്ങൾ നൽകാൻ പ്രത്യേകം ശ്രദ്ധിക്കണം.

ഇടയ്ക്കിടെ വീടും പരിസരവും കുന്തിരിക്കം പുകയ്ക്കുന്നതും നല്ലതാണ്. ഉറങ്ങുമ്പോൾ കൊതുകു വലകൾ ഉപയോഗിക്കുക.

Story Highlights: how to prevent Mosquito