നാം അതിജീവിക്കും; ലോക്ക്ഡൗണ്‍ കാലത്തെ കാണാക്കാഴ്ച്ചകളുമായി ഭാരത് ബാലയുടെ ഡോക്യുമെന്ററി

June 3, 2020
India in the Time of Corona

കൊച്ചി: കൊവിഡ് 19 എന്ന മഹാമാരിക്കെതിരായ പോരാട്ടത്തിലാണ് മാസങ്ങളായി രാജ്യം. ലോക്ക്ഡൗണ് കാലത്തെ ഇന്ത്യയെ കുറിച്ച് വ്യത്യസ്തമായ ഒരു ഡോക്യുമെന്ററി ഒരുക്കുകയാണ് പ്രശസ്ത സംവിധായകന്‍ ഭാരത് ബാലയും സംഘവും. ‘നാം അതിജീവിക്കും’ എന്നാണ് പേര്. ഡോക്യുമെന്ററിയുടെ പ്രെമോ വീഡിയോ ഇതിനോടകം തന്നെ ശ്രദ്ധ നേടിക്കഴിഞ്ഞു.

ഇന്ത്യയില്‍ പ്രധാനമന്ത്രി മാര്‍ച്ച് 24 മുതല്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണിനെ കുറിച്ചാണ് ഡോക്യുമെന്ററി. കാശ്മീര്‍ മുതല്‍ കേരളം വരെയും ഗുജറാത്ത് മുതല്‍ അരുണാചല്‍ പ്രദേശ് വരെയുമുള്ള പ്രദേശങ്ങളെയാണ് ഡോക്യുമെന്ററിയില്‍ കണിക്കുന്നത്.

14 സംസ്ഥാനങ്ങളില്‍ നിന്നായി 117 പേര്‍ ചേര്‍ന്നാണ് ഡോക്യുമെന്ററി തയ്യാറാക്കിയിരിക്കുന്നത്. ജൂണ്‍ ആറിനാണ് ഡോക്യുമെന്ററി റിലീസ് ചെയ്യുക.

Story highlights: India in the Time of Corona