വിട്ടൊഴിയാതെ ആശങ്ക; കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ നാലാമത്‌

June 12, 2020
Covid positive Cases

മാസങ്ങളായി കൊവിഡ് 19 എന്ന മഹാമാരിക്കെതിരായ പോരാട്ടത്തിലാണ് ഇന്ത്യ. എന്നാല്‍ ഇതുവരെയും രാജ്യത്ത് കൊറോണ വൈറസ് പൂര്‍ണമായും നിയന്ത്രണ വിധേയമായിട്ടില്ല. മാത്രമല്ല രോഗികളുടെ എണ്ണവും വര്‍ധിച്ചുവരികയാണ്. നിലവില്‍ ലോകത്തെ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ നാലാം സ്ഥാനത്താണ് ഇന്ത്യ.

ഇതുവരെ ആഗോളതലത്തില്‍ 75,83,521 പേരാക്കാണ് കൊവിഡ് രോഗം സ്ഥിരീകരിച്ചത്. 4,23,082 പേര്‍ രോഗം മൂലം മരണപ്പെടുകയും ചെയ്തു. രോഗത്തില്‍ നിന്നും മുക്തരായവരുടെ എണ്ണം 38,33,166 ആണ്. കൊവിഡ് രോഗ വ്യാപനം രൂക്ഷമായ രാജ്യങ്ങളില്‍ ബ്രിട്ടനെയും മറികടന്നാണ് ഇന്ത്യ നാലാമത് എത്തിയത്. ദിനംപ്രതി രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന കൊവിഡ് കേസുകളുടെ എണ്ണത്തിലും വര്‍ധനവുണ്ട്. ആശങ്ക ഉയര്‍ത്തുന്നതാണ് ഈ കണക്കുകളൊക്കെയും.

രോഗികളുടെ എണ്ണത്തില്‍ അമേരിക്കയാണ് ഒന്നാമത്. 20.7 ലക്ഷം പേര്‍ക്ക് അമേരിക്കയില്‍ കൊവിഡ് രോഗം സ്ഥിരീകരിച്ചു. ബ്രസീലില്‍ 7.75 ലക്ഷം പേര്‍ക്കും റഷ്യയില്‍ 5.02 പേര്‍ക്കും രോഗം സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ട്.

മെയ് 24 ന് കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ പത്താം സ്ഥാനത്തായിരുന്നു ഇന്ത്യ. എന്നാല്‍ 18 ദിവസംകൊണ്ടാണ് രോഗികളുടെ എണ്ണത്തില്‍ രാജ്യം നാലാമതെത്തിയത്. കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി ഒമ്പതിനായിരത്തിലധികം കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്.

Story highlights: India surpasses UK to become fourth worst-hit country as Corona virus