ആദ്യകാഴ്ചയിൽ രക്തം കലർന്ന നദി; നിഗൂഢതകൾക്ക് പിന്നിൽ

June 24, 2020
Rio-Tinto

പ്രകൃതി ഒരുക്കുന്ന നിഗൂഢതകൾ പലപ്പോഴും മനുഷ്യനെ അത്ഭുതപ്പെടുത്താറുണ്ട്. ഇപ്പോഴിതാ ചുവപ്പ് നിറത്തിലുള്ള നദിയുടെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. സ്‌പെയിനിലെ റിയോ ടിന്റോ എന്ന നദിയാണ് കാഴ്ചക്കാരിൽ അത്ഭുതം സൃഷ്ടിക്കുന്നത്. ചുവപ്പും ഓറഞ്ചും നിറത്തിലുള്ള നദി, ഒറ്റനോട്ടത്തിൽ കണ്ടാൽ രക്തം വീണ് ചുവന്നതാണെന്നേ തോന്നുകയുള്ളൂ.

‘കടും ചുവപ്പ്’ എന്നർത്ഥം വരുന്ന ടിന്റോ എന്നാണ് നദിയുടെ പേര്. മനോഹരമായ പ്രകൃതിദൃശ്യങ്ങളാൽ ചുറ്റപ്പെട്ടതാണ് ടിന്റോ നദി. നദിയ്ക്ക് ചുറ്റും പച്ചപ്പ് നിറഞ്ഞ മരങ്ങളാണ്, ഏകദേശം 100 കിലോമീറ്റർ നീളമുള്ള നദിയുടെ പകുതിയോളം ഭാഗങ്ങളും ഇത്തരത്തിൽ ചുവപ്പ് കലർന്ന നിറത്തിലാണ്.

Read also: പച്ചനിറത്തിൽ ആകാശത്ത് പ്രത്യക്ഷമാകുന്ന ഗോളങ്ങൾ; അപൂർവ പ്രതിഭാസം

നദിയിലെ ഉയർന്ന അളവിലുള്ള അമ്ലാംശമാണ് ഈ നിറവ്യത്യാസത്തിന് കാരണമാകുന്നത്. അതേസമയം ഈ മനോഹരമായ നദി കാണാനായി നിരവധിപ്പേർ ഇവിടെ എത്താറുണ്ട്. എന്നാൽ ഈ വെള്ളം ആരും നിത്യോപയോഗത്തിനായി എടുക്കാറില്ല.

മനോഹരമായ ഈ നദി സന്ദർശനത്തിനായി മെയ്, ജൂൺ, ഏപ്രിൽ, സെപ്‌തംബർ, ഒക്ടോബർ, നവംബർ മാസങ്ങളിലാണ് വിനോദസഞ്ചാരികൾ കൂടുതലും എത്തുന്നത്.

Story Highlights: rio-tinto-river