ഉയരം വയ്ക്കുന്ന പർവതങ്ങൾ: പ്രതിഭാസത്തിന് പിന്നിൽ

June 18, 2020
mountains

ഉയരം വയ്ക്കുന്ന പർവതങ്ങളെക്കുറിച്ച് നാം നിരവധി തവണ കേട്ടിട്ടുണ്ടെങ്കിലും ഇതിന്റെ പിന്നിലെ കാരണം തിരയുകയായിരുന്നു ഗവേഷകരും ശാസ്ത്രലോകവും. കോടിക്കണക്കിന് വർഷങ്ങൾ എടുത്താണ് പർവതങ്ങൾ ഉയരം വയ്ക്കുന്നത്. ഭൂപാളികളുടെ ചലനങ്ങൾ തന്നെയാണ് പർവതങ്ങൾ ഉയരം വയ്ക്കുന്നതിന് കാരണം. മലയിടിച്ചിലും ഉരുൾപൊട്ടലും ഒക്കെ സംഭവിച്ചാലും ഭൂപാളിയുടെ ചലനത്തോടെ ഇവയ്ക്ക് ഉയരം വർധിക്കുന്നു എന്നാണ് ഗവേഷകരും അഭിപ്രായപ്പെടുന്നത്.

ഭൂമിയുടെ പ്രതലത്തിന് താഴെയുള്ള പാളികളിൽ ഉണ്ടാകുന്ന ചലനങ്ങളുടെ അടിസ്ഥാനത്തിലാണ് പർവതങ്ങൾക്ക് ഉയരം വർധിക്കുന്നത്. ചലിച്ചു കൊണ്ടിരിക്കുന്ന രണ്ട് പാളികള്‍ തമ്മിലുള്ള ഉരസല്‍ ശക്തമാകുമ്പോള്‍ ഇവയിലൊന്ന് മാന്‍റില്‍ ഭാഗത്തേക്ക് താഴും, മറ്റത് പാളിയുടെ മുകളിലേക്ക് കയറും. ഈ പ്രതിഭാസത്തിലൂടെ ഉണ്ടാകുന്ന ഉയർച്ച താഴ്ചകളുടെ ഫലമായാണ് പർവതങ്ങൾക്ക് ഉയരം വർധിക്കുന്നത്.

Read also: ആദ്യമായി സ്വന്തം മുഖം ഫോണിൽ കണ്ട അമ്മൂമ്മയുടെ സന്തോഷം- മനസ് നിറയ്ക്കുന്ന വീഡിയോ

ഭൂപാളികളുടെ ചലനമല്ലാതെ മറ്റൊരു പ്രതിഭാസത്തിനും പര്‍വതങ്ങളുടെ ഉയരം വർധിപ്പിക്കാന്‍ കഴിയില്ലെന്നാണ് ഗവേഷകർ അഭിപ്രായപ്പെടുന്നത്. എന്നാൽ മണ്ണിടിച്ചിലിന്റെയും ഉരുൾപൊട്ടലിന്റെയും ഭാഗമായി പർവതങ്ങളുടെ ഉയരം താഴാൻ സാധ്യതയുണ്ട്. ലോകത്ത് കൂടുതലായി ഉയരം വർധിക്കുന്ന പർവത നിരകളാണ് ഹിമാലയൻ പർവതനിരകൾ.

Story Highlights: The Mystery Behind Earth’s Highest Mountains