പഴയ ടെലിവിഷനുകൾ ചേർത്തുവെച്ചൊരു മതിൽ; വിചിത്രം ഈ നിർമ്മിതി, വൈറലായി ചിത്രങ്ങൾ

June 24, 2020
Television wall

പാഴ്വസ്തുക്കളിൽ നിന്നും മനോഹരമായ നിർമ്മിതികൾ ഒരുക്കുന്ന നിരവധി ചിത്രങ്ങൾ നേരത്തെയും സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. പഴയ ജീൻസുകൾക്കൊണ്ട നിർമ്മിച്ച പൂന്തോട്ടവും, പ്ലാസ്റ്റിക് കുപ്പികൾക്കൊണ്ട നിർമ്മിച്ച കൊട്ടാരവുമൊക്കെ ഏറെ കൗതുകം നിറച്ച ചിത്രങ്ങളായിരുന്നു.

എന്നാൽ പലപ്പോഴും മനുഷ്യന്റെ ചിന്തകൾക്ക് അപ്പുറമാണ് ചില നിർമ്മിതികൾ. ഇപ്പോഴിതാ പഴയ ടെലിവിഷനുകൾകൊണ്ട് നിർമ്മിച്ച ഒരു മനോഹര മതിലാണ് സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. ഹോൺ തോമിലെ ഒരു ഒരു വീടിന്റെ മതിലാണ് ഇത്തരത്തിൽ ടെലിവിഷനുകൾ കൊണ്ട് നിർമ്മിച്ചിരിക്കുന്നത്.

ഹാങോ എന്ന വ്യക്തിയാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. ഏകദേശം 400 ടെലിവിഷനുകളാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. ഹാങ്ങോയുടെ മകൻ ടിവി റിപ്പയർ കട നടത്തുകയാണ്. ഇവിടെ നിന്നും ശേഖരിച്ച പഴയ ടെലിവിഷനുകളും, മറ്റു സ്ഥലങ്ങളിൽ നിന്ന് ശേഖരിച്ച ടെലിവിഷനുകളും ഉപയോഗിച്ചാണ് ഈ മതിൽ നിർമ്മിച്ചിരിക്കുന്നത്.

Read also: പ്രിയപ്പെട്ട വിദ്യാര്‍ത്ഥികളുടെ രൂപത്തില്‍ പാവകള്‍ ഉണ്ടാക്കി ഒരു അധ്യാപിക

വർഷങ്ങൾ പഴക്കമുള്ള ഈ നിർമ്മിതി കാറ്റിലും മഴയിലും തകരാത്തതിന്റെ രഹസ്യങ്ങൾ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. അതേസമയം ഈ വീടിന്റെ നിർമ്മിതിയെ പ്രശംസിച്ച് നിരവധിപ്പേർ എത്തിയിരുന്നു. എന്നാൽ ഇത് പ്രകൃതിക്ക് വലിയ നാശമാണ് എന്ന് അഭിപ്രായപ്പെടുന്നവരും നിരവധിയാണ്. പഴയ ടെലിവിഷനുകളിൽ അടങ്ങിയിരിക്കുന്ന മെർക്കുറി, ഈയം എന്നിവ മഴ പെയ്യുമ്പോൾ ഭൂമിയിലേക്ക് കലരാൻ സാധ്യതയുള്ളതായി അഭിപ്രായപ്പെടുന്നവരുണ്ട്.

Story Highlights: Wall made out of Television